<
  1. News

കൃഷി വിജ്ഞാനമേള 2024; മധ്യപ്രദേശിൽ കർഷകരെ ആദരിച്ച് കൃഷിജാഗരൺ

മധ്യപ്രദേശിലെ സത്‌നയിലുള്ള എകെഎസ് യൂണിവേഴ്‌സിറ്റിയിലാണ് മേള നടന്നത്

Darsana J
കൃഷി വിജ്ഞാനമേള 2024; മധ്യപ്രദേശിൽ കർഷകരെ ആദരിച്ച് കൃഷിജാഗരൺ
കൃഷി വിജ്ഞാനമേള 2024; മധ്യപ്രദേശിൽ കർഷകരെ ആദരിച്ച് കൃഷിജാഗരൺ

സംസ്ഥാനതല കാർഷിക ശാസ്ത്രമേളയായ കൃഷി വിജ്ഞാനമേള 2024 (അഗ്രിടെക്) സംഘടിപ്പിച്ച് മധ്യപ്രദേശ് കൃഷിവകുപ്പ്. ഫെബ്രുവരി 20 മുതൽ 22 വരെ മധ്യപ്രദേശിലെ സത്‌നയിലുള്ള എകെഎസ് യൂണിവേഴ്‌സിറ്റിയിലാണ് മേള നടന്നത്. ജൈവൃഷിയെയും കർഷകരുടെ സാമ്പത്തിക അഭിവൃദ്ധിയെയും പിന്തുണക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

കൂടുതൽ വാർത്തകൾ: ചിക്കൻ വില ഉയർന്നുതന്നെ! കേരളത്തിലെ കോഴിക്കർഷകർ വലയുന്നു

അഗ്രിടെക് (AgriTech) മധ്യപ്രദേശ് 2024 കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, കൃഷിരീതികൾ എന്നിവ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യവും മേളയിലൂടെ കർഷകർക്ക് പരിചയപ്പെടുത്തി. കർഷകർ, വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 25,000-ലധികംപേർ പരിപാടിയിൽ പങ്കെടുത്തു. കർഷകരുടെ അറിവും പ്രായോഗിക നൈപുണ്യവും വർദ്ധിപ്പിക്കുന്നതിന് മേള ഉപകാരപ്രദമായി. ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംയോജിത കീട പരിപാലനത്തിനുള്ള പ്രായോഗികതയ്ക്കും പരിപാടി ഊന്നൽ നൽകി. അഗ്രിബിസിനസ്, ഗ്രാമവികസനം തുടങ്ങി ഫലപ്രദമായ ചർച്ചകൾ മേളയിൽ നടന്നു.

കർഷകർക്ക് MFOI അവാർഡുകൾ നൽകി കൃഷിജാഗരണിന്റെ ആദരം

കൃഷി വിജ്ഞാനമേളയിൽ കൃഷി ജാഗരൺ മാധ്യമ പങ്കാളിയായി പങ്കെടുത്തു. മികച്ച കർഷകരെ കണ്ടെത്തി മഹീന്ദ്ര ട്രാക്ടേഴ്സ് സ്പോൺസർ ചെയ്യുന്ന 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്' നൽകി. മധ്യപ്രദേശ് നഗരവികസന, ഭവന വകുപ്പ് സഹമന്ത്രി പ്രതിമ ബാഗ്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.

English Summary: Agriculture Knowledge Fair 2024 Krishijagaran honoring farmers in Madhya Pradesh

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds