അധികാരത്തിലേറിയാൽ പത്തുദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് മണിക്കൂറുകൾക്കകം സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതായി കമൽനാഥ് പ്രഖ്യാപിച്ചു. ദേശസാത്കൃത, സഹകരണ ബാങ്കുകളിൽ നിന്ന് രണ്ടുലക്ഷം രൂപവരെ വായ്പയെടുത്ത കർഷകരുടെ കടങ്ങളാണ് ഇളവുചെയ്തത്.
മധ്യപ്രദേശിലേത് പോലെ ഛത്തീസ്ഗഡിലും പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു. കാര്‍ഷിക ഉല്പന്നങ്ങൾക്കു ഏർപ്പെടിത്തിയിരിക്കുന്ന താങ്ങുവില 1700 രൂപയില്‍ നിന്ന് 2500രൂപയായി (ക്വിന്റലിന്) ഉയര്‍ത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. 16.5 ലക്ഷം കര്‍ഷകരില്‍ നിന്ന് 6500കോടി രൂപയുടെ കടങ്ങള്‍ എഴുതി തള്ളാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ് ഗ്രാമീണ ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നുമുള്ള കടങ്ങളാണ് എഴുതി തള്ളുക.
Share your comments