തെങ്ങിനോടുള്ള മലയാളികളുടെ അവഗണന വർധിക്കുകയാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഈ പ്രതിസന്ധി തരണം ചെയ്യാൻ നാളികേര സംഭരണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്ത് 'കേരഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. തെങ്ങിന്റെ പ്രാധാന്യം കുറഞ്ഞുവരികയാണ്. എന്നിരുന്നാലും കേര ഉൽപ്പന്നങ്ങൾ ഇല്ലാത്ത ഒരു വീട് പോലും കേരളത്തിലില്ല.
ബന്ധപ്പെട്ട വാർത്തകൾ: PM-SYM: പ്രതിവർഷം 660 രൂപ നിക്ഷേപിക്കാം, തൊഴിലാളികൾക്ക് പെൻഷൻ സംഭാവന പദ്ധതിയുമായി കേന്ദ്ര സർക്കാർ
മാത്രമല്ല, മരണാനന്തര ചടങ്ങുകളുടെ ഭാഗമായി തെങ്ങു വയ്ക്കുന്ന പരിപാടി കൂടി ഇല്ലായിരുന്നുവെങ്കിൽ ഇത്രയും തെങ്ങുകൾ നമ്മുടെ നാട്ടിൽ ഉണ്ടാവില്ലായിരുന്നു. അതിനാൽ തന്നെ, മലയാളികൾ കേരകൃഷി പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടു വരണമെന്നും മന്ത്രി പി.പ്രസാദ് വ്യക്തമാക്കി.
76 ലക്ഷം രൂപ ചെലവിൽ കേരഗ്രാമം പദ്ധതി (Keragramam Project Of 76 Lakh Rupees)
തെങ്ങുകളുടെ രോഗം കുറയ്ക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു പഞ്ചായത്തിന് 76 ലക്ഷം രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. 625 ഏക്കറിലായി 43,750ൽ കുറയാത്ത തെങ്ങുകളുള്ള പഞ്ചായത്തുകളെയാണ് തെരഞ്ഞെടുക്കുക.
ഒരേക്കറിൽ 175 തെങ്ങുവേണം. ഒരു തെങ്ങ് മുതൽ അഞ്ച് ഹെക്ടർവരെ കൃഷിയുള്ള കർഷകർക്ക് ഈ പദ്ധതിയിൽ ചേരാം.
കേരഗ്രാമം പദ്ധതി; കൂടുതൽ വിവരങ്ങൾ
തെങ്ങിൻ തോട്ടങ്ങളിൽ മെച്ചപ്പെട്ട കൃഷി പരിപാലനം, ഇടവിള കൃഷി, സമ്മിശ്ര കൃഷി എന്നിവ നടത്തി ആദായം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാളികേര വികസന പദ്ധതിയായ കേരഗ്രാമം കേരള സർക്കാർ നടപ്പിലാക്കിയത്.
തേങ്ങയുടെ ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും വർധിപ്പിക്കുന്നതിനായി രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകൾ വെട്ടിമാറ്റി പുതിയ തൈകൾ വച്ചുപിടിപ്പിക്കുക എന്നതും പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു. സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക, ജലസേചന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം, ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുക, എന്നിവ ലക്ഷ്യമിച്ചുകൊണ്ട് കേരഗ്രാമം പദ്ധതി സജീവപ്രവർത്തനങ്ങൾ നടത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE SCHEME: കിസാന്‍ വികാസ് പത്രയിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇരട്ടിതുക തിരികെ കൈയിലെത്തും
കേരഗ്രാമം പദ്ധതിയ്ക്കായി 100 ലക്ഷം രൂപ നടപ്പുവർഷം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന രീതിയിൽ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനും, നാളികേര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പദ്ധതി ഉദ്ദേശിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കേരള സര്‍ക്കാര്‍, ഈടും പലിശയുമില്ലതെ 10,000 രൂപ വരെയുള്ള വായ്പ പ്രഖ്യാപിച്ചു
തൂങ്ങാംപാറ ഇണ്ടന്നൂരിൽ നടന്ന ചടങ്ങിൽ കർഷക ഗ്രൂപ്പുകൾക്കുള്ള കാർഷികോപകരണങ്ങൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്‌ടോപ്പുകൾ എന്നിവ വിതരണം ചെയ്തു. ഐ .ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ .പ്രീജ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ചന്ദ്രൻ നായർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുമാർ എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Share your comments