1. News

കാംകോയിലെ നെൽകൃഷി വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവഹിച്ചു

കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലെ (കാംകോ) ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ ആഭിമുഖ്യത്തിൽ 8 ഏക്കർ സ്ഥലത്ത് ചെയ്ത നെൽ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. കഴിഞ്ഞ പത്തു വർഷങ്ങൾക്കു മുമ്പ് കാർഷിക പുരോഗതിക്കായി രൂപീകരിച്ച കാംകോയിലെ ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

Meera Sandeep
കാംകോയിലെ നെൽകൃഷി വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവഹിച്ചു
കാംകോയിലെ നെൽകൃഷി വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിർവഹിച്ചു

അത്താണി:  കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലെ (കാംകോ) ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ ആഭിമുഖ്യത്തിൽ 8 ഏക്കർ സ്ഥലത്ത് ചെയ്ത നെൽ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു.  കഴിഞ്ഞ പത്തു വർഷങ്ങൾക്കു മുമ്പ് കാർഷിക പുരോഗതിക്കായി രൂപീകരിച്ച കാംകോയിലെ ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കാർഷിക വ്യാപനം സാദ്ധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ കാർഷിക പുരോഗതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സഹകരണ പ്രസ്ഥാനങ്ങളുടെയും, കാർഷിക സർവ്വകലാശാലയുടെയും, മറ്റ് സർക്കാർ ഏജൻസികളുടെയും കർഷകരുടെയും കർഷക കൂട്ടായ്മകളിലൂടെയും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ് അതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു.  

ബന്ധപ്പെട്ട വാർത്തകൾ: മഴ മറക്കുള്ളിൽ കൃഷി ചെയ്ത ബട്ടർ നട്ട് സ്ക്വാഷ് വിളവെടുപ്പ് നടത്തി: കൂടുതൽ കൃഷി വാർത്തകൾ

മാനേജിംഗ് ഡയറക്ടർ വി.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ കാർഷിക മേഖലയിൽ യന്ത്രവൽക്കരണത്തിലൂടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ 50 വർഷമായി കൃഷി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കാംകോയ്ക്കു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാംകോ കമ്പനിയുടെ തരിശായി കിടന്ന സ്ഥലങ്ങളിൽ കർഷക മിത്രയുടെ നേതൃത്വത്തിൽ നെല്ല്, പച്ചക്കറി, വാഴ, വിവിധയിനം ഫലവൃക്ഷങ്ങൾ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്.

കർഷക മിത്ര സെക്രട്ടറി എസ് രമേശൻ സ്വാഗതം പറഞ്ഞു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞ്, കാംകോ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എ ചാക്കോച്ചൻ, ബുഹാരി, സി.കെ ഗോപി, ജെസ്സി ജോർജ്ജ്, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു, കർഷക മിത്ര ഭാരവാഹിയായ ഷിജു സി.എൻ നന്ദി രേഖപ്പെടുത്തി.

English Summary: Agriculture Minister P Prasad conducted paddy harvesting in Camco

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds