News

ഇന്നത്തെ (14-6-2021) സർവ്വകലാശാല,കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

ew

തെങ്ങ് കൃഷി – കർഷക - ശാസ്ത്രജ്ഞ മുഖാമുഖം (Coconut farmer-scientist face to face)

കൃഷി വിജ്ഞാന കേന്ദ്രം കോഴിക്കോടിന്റെയും കേന്ദ്ര തോട്ടവിള ഗവേഷണ  സ്ഥാപനം, കാസറഗോഡിന്റെയും  സംയുക്താഭിമുഖ്യത്തിൽ " തെങ്ങ് കൃഷി (coconut farming)" എന്ന വിഷയത്തിൽ 15 ജൂൺ 2021, രാവിലെ 10 .30 മുതൽ  ഓൺലൈൻ കർഷക - ശാസ്ത്രജ്ഞ മുഖാമുഖം  സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി അന്നേ ദിവസം രാവിലെ 10.15 മുതൽ ജോയിൻ ചെയ്യാവുന്നതാണ്. ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും അവസരം.

തെങ്ങ് കൃഷി – കർഷക - ശാസ്ത്രജ്ഞ മുഖാമുഖം 
Tuesday, June 15 · 10:30 – 12:30

Google Meet joining info

Video call link: https://meet.google.com/ppo-hbcy-cku

തികച്ചും പ്രകൃതി ദത്തമായ ഒരു ജൈവവളം (Natural organic fertilizer)

തനി നാടൻ പശുവിന്റെ ചാണകവും മൂത്രവും മാത്രം ഉപയോഗിച്ചുകൊണ്ട് തയാർ ചെയ്‌ത ജീവാമൃതത്തിൽ കമ്പോസ്റ്റ് ചെയ്‌തതികച്ചും വിശ്വാസ യോഗ്യമായതുമായത് ;ഇന്ന് മാർകെറ്റിൽ കിട്ടുന്ന വിലകുറഞ്ഞ ചേരുവകൾ ചേർത്തുണ്ടാക്കി വിപണിയിൽ കിട്ടുന്ന ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായജൈവ കമ്പോസ്റ്റ് c

ചേരുവകൾ 

 നാടൻ പശുവിന്റെ ചാണകം മൂത്രം 

 സംസ്കരിച്ച കോഴിവളം 

 ആട്ടിന്കാഷ്ഠം പൊടിച്ചത് 

 ചകിരിച്ചോർ കമ്പോസ്റ്റ് 

 EM ലായനി 

 വേപ്പ് പിണ്ണാക്ക് 

 കടലപ്പിണ്ണാക്ക് 

 എല്ലുപൊടി 

cont:9447047370

ക്ഷീര വികസന വകുപ്പ് പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു (Dairy farming application invited)

ക്ഷീര വികസന വകുപ്പ് എംഎസ്ഡിപി പദ്ധതി പ്രകാരം ക്ഷീര വികസന യൂണിറ്റുകള്‍ മുഖേന ഒരു പശു, രണ്ട് പശു, അഞ്ച് പശു, 10 പശു, കോമ്പസിറ്റ് ഡയറി യൂണിറ്റ് (1+1), കോമ്പസിറ്റ് ഡയറി യൂണിറ്റ്(3+2), എന്നിവയുടെ യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു. 

താല്‍പര്യമുള്ള ക്ഷീര കര്‍ഷകര്‍ ജൂണ്‍ 15ന് മുന്‍പായി അതത് ബ്ലോക്കില്‍ ക്ഷീര വികസന യൂണിറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.

ശാസ്ത്രജ്ഞരും കർഷകരുമായി ഗൂഗിൾ മീറ്റ് (Farmer-scientist google meet)

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്കിൽ ജൂൺ  14 (തിങ്കൾ ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജ്ഞരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെക്കണമെന്ന് അറിയിക്കുന്നു.

പങ്കെടുക്കുന്ന ശാസ്ത്രഞ്ജർ

1. Dr. ബിന്ദു. MR, പ്രൊഫസർ & ഹെഡ്, FSRS

2. Dr. ബിന്ദു. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

3. Dr. രഞ്ജൻ. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

4. Dr. രാധിക. NS, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്

5. Dr. സന്തോഷ്‌ കുമാർ T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

6. Dr. വിജയ ശ്രീ. V, അസിസ്റ്റന്റ് പ്രൊഫസ ർ, കാർഷിക കോളേജ്, വെള്ളായണി 

https://meet.google.com/uwe-syqx-dkc

മഴക്കാല പരിചരണം ഗൂഗിൾ മീറ്റ് (Crop caring in rainy season)

14-06-2021

മഴക്കാല പരിചരണം പ്രധാന വിളകളിൽ
ഡോ.രശ്മി , ഡോ. ശ്രീലക്ഷ്മി K (കെ .വി .കെ പാലക്കാട്)

15-06-2021

മഴക്കാല കീടരോഗങ്ങളും പ്രതിവിധിയും പ്രധാനവിളകളിൽ
Prof. ഡോ. K. കാർത്തികേയൻ (ADR, RARS, പട്ടാമ്പി)
ഡോ. സുമിയ K.V (കെ .വി .കെ പാലക്കാട്)

16-06-2021

മണ്ണ് ജല സംരക്ഷണവും മഴവെള്ള സംഭരണവും
ഡോ. ജിൽഷാ ഭായ് E.B (കെ .വി .കെ പാലക്കാട്)

17-06-2021

കന്നുകാലികളുടെ മഴക്കാല പരിചരണം
ഡോ. സ്മിജിഷ. S (കെ .വി .കെ പാലക്കാട്)

18-06-2021

വളർത്തുപക്ഷികളുടെ മഴക്കാല പരിചരണം
ഡോ. സ്മിജിഷ.S (കെ .വി .കെ പാലക്കാട്)

https://meet.google.com/oux-jaww-mpn

കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്


English Summary: agriculture news from kerala for farmers 14 06 2020

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine