1. News

ഇന്നത്തെ (22-6-2021) സർവ്വകലാശാല, കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

2020 -21 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയെ സംഘടനക്ക് മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

Arun T
sw
കർഷകർ

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്,പൂക്കോട്, വയനാട്

(Goat farming Webinar series) ആട് വളർത്തൽ വെബ്ബിനാർ സീരീസ് 

ഉറപ്പാക്കാം ഉപജീവന സുരക്ഷ ശാസ്ത്രീയ ആടു വളർത്തലിലൂടെ 

ZOOM ID: 999 521 3500

19-06-2021 5 pm ആട് വളർത്തൽ - തീറ്റയും , തീറ്റക്രമവും  

ജന്തുക്ഷേമ പ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു (Animal welfare award invited)

2020 -21 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയെ സംഘടനക്ക് മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്നവർക്ക് 10,000 രൂപയും സർട്ടിഫിക്കറ്റുമാണ് നൽകുക. പ്രവർത്തനങ്ങളുടെ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂൺ 23നകം മലപ്പുറം ജില്ല മൃഗാശുപത്രിയിൽ സമർപ്പിക്കണം.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പുരസ്കാരം ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷ ഫോറത്തിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ല.വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.യു. അബ്ദൽ അസീസ് അറിയിച്ചു. ഫോൺ: 0483 2734815

പ്രത്യേക ഹ്രസ്വകാല വായ്പാ പദ്ധതി (Small - scale Loan Schemes)

കോവിഡ് പശ്ചാത്തലത്തിൽ കർഷകർക്ക് സമയബന്ധിതമായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള പ്രത്യേക ഹ്രസ്വകാല വായ്പാ പദ്ധതി എസ് എൽ - എഫ് -2 (സ്പെഷൽ ലിക്വിഡിറ്റി ഫെസിലിറ്റി) നടപ്പാക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ് മുഖേന നടപ്പാക്കുന്നതാണു പദ്ധതി.

സംസ്ഥാനത്തിന് 1870 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് - കേരള ഗ്രാമീൺ ബാങ്കിന് 1000 കോടി രൂപയും, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് 370 കോടി രൂപയും ഇതിൽ 1200 കോടി രൂപ ചെറുകിട നാമമാത്ര കർഷകരുടെ കാർഷിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു നീക്കിവച്ചിരിക്കുന്നു.
പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ, കേരള ഗ്രാമീൺ ബാങ്ക് എന്നിവ മുഖേന കർഷകർക്ക് വായ്പ ലഭ്യമാകും.

പ്രത്യേകതകൾ

വായ്പാ കാലാവധി ഒരു വർഷം
പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ മുഖേനയുള്ള വായ്പകൾക്ക് പലിശ നിരക്ക് 6.4 %
കേരള ഗ്രാമീൺ ബാങ്ക് മുഖേനയുള്ള വായ്പകൾക്ക് പലിശ നിരക്ക് 7 %

English Summary: agriculture news from kerala for farmers 22 06 2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds