1. News

അറിയിപ്പുകൾ

പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥി, മികച്ച സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍, മികച്ച സ്ഥാപനം, മികച്ച ടെറസ് ഗാര്‍ഡന്‍ എന്നീ വിഭാഗങ്ങളില്‍ കൃഷി വകുപ്പ് അവാര്‍ഡ് നല്‍കുന്നു.

KJ Staff
ariyipp

പച്ചക്കറി കൃഷി അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥി, മികച്ച സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍, മികച്ച സ്ഥാപനം, മികച്ച ടെറസ് ഗാര്‍ഡന്‍ എന്നീ വിഭാഗങ്ങളില്‍ കൃഷി വകുപ്പ് അവാര്‍ഡ് നല്‍കുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ ജില്ലയിലെ മികച്ച കര്‍ഷകനെ തെരഞ്ഞെടുത്ത് സംസ്ഥാനതല അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യും. അവാര്‍ഡിന് പരിഗണിക്കുന്നതിനുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട കൃഷി ഓഫീസര്‍/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ശുപാര്‍ശയോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് ഈ മാസം 19ന് മുമ്പ് നല്‍കണം. കൂടുതല്‍ വിവരം കൃഷിഭവനുകളില്‍ ലഭിക്കും.

പച്ചക്കറി കൃഷിക്ക് ധനസഹായം

സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ പൊതു/സ്വകാര്യ സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി നടത്തുന്നതിനായി താത്പര്യമുള്ളവര്‍ കൃഷിഭവനുകളുമായി ബന്ധപ്പെടണം. തരിശുനിലങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30,000 രൂപ അനുവദിക്കും. പ്രളയാനന്തരം 1.5 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 2.4 ലക്ഷം പച്ചക്കറി തൈകളും.

ജില്ലകള്‍ക്ക്‌ അനുവദിച്ചിട്ടുണ്ട്.

ജൈവകൃഷി പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് സംസ്ഥാന കൃഷിവകുപ്പ് ജില്ലയില്‍ ജൈവകൃഷി വ്യാപനം നടപ്പാക്കിയ മികച്ച പഞ്ചായത്തിന് അവാര്‍ഡ് നല്‍കുന്നു. 2017 ഏപ്രില്‍ മുതല്‍ 2018 ജൂലൈ വരെ ജൈവകൃഷി വ്യാപനത്തിനായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയിലെ മികച്ച ജൈവകാര്‍ഷിക പഞ്ചായത്തിന് മൂന്ന് ലക്ഷം രൂപ സമ്മാനം ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരുടെ ശുപാര്‍ശയോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് 2019 ജനുവരി 15ന് മുമ്പ് നല്‍കണം.

English Summary: Agriculture Notice (1)

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds