പന്നി വളര്‍ത്തല്‍ പരിശീലനം
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 7025856542.
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 7025856542.
മൃഗസംരക്ഷണ പരിശീലന പരിപാടി
കോട്ടയം തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 13, 14, 15 തീയതികളില്‍ പശു വളര്‍ത്തല്‍, 17, 18, 19 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04829 234323.
തീറ്റപ്പുല്‍കൃഷി പരിശീലനം
ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ഈ മാസം 27നും 28നും തീറ്റപ്പുല്‍കൃഷിയില്‍ പരിശീലനം നല്‍കും. ഫോണ്‍: 0476 2698550.
മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിര്‍മ) കണ്ണൂര്‍ ജില്ലയിലെ പഴശ്ശി റിസര്‍വോയറില്‍ തുടങ്ങുന്ന മത്സ്യക്കൂടുകൃഷി പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ളതും റിസര്‍വോയറിനകത്ത് താമസിക്കുന്നവരും മത്സ്യകൃഷിയില്‍ മുന്‍പരിചയമുള്ളതുമായ വ്യക്തികള്‍/ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15 ന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫിര്‍മ, സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിര്‍മ), TC 15/1746, രശ്മി, ഫോറസ്റ്റ് ഓഫീസ് ലെയിന്‍, വഴുതക്കാട്, തൈക്കാട് പി ഒ, തിരുവനന്തപുരം, 695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍. 0471 2335667, 9605525134
Share your comments