<
  1. News

കൃഷി 1,18,000 കോടി നേടാമെന്ന് മുഖ്യമന്ത്രി

കാർഷിക-മൃഗസംരക്ഷണ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ശരിയായി ആസൂത്രണംചെയ്തു നടപ്പാക്കിയാൽ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരമാകുമെന്ന്.മുഖ്യമന്ത്രി പിണറായി വിജയൻ.

KJ Staff
chief minister

കാർഷിക-മൃഗസംരക്ഷണ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ശരിയായി ആസൂത്രണംചെയ്തു നടപ്പാക്കിയാൽ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരമാകുമെന്ന്.മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപനതല ദുരന്തനിവാരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയിൽ തദ്ദേശസ്ഥാപനങ്ങൾ ശരിയായ ആസൂത്രണം നടത്തിയാൽ പത്തുവർഷത്തിനുള്ളിൽ 1,18,000 കോടി രൂപയുടെ അധികവരുമാനം നേടാനാവുമെന്നു മുഖ്യമന്ത്രി പറഞ്ഞു .കൃഷി , തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ക്ഷീരം തുടങ്ങിയ വകുപ്പുകളുമായി യോജിച്ചു പ്രവർത്തിക്കണം.പദ്ധതികൾക്കാവശ്യമായ സബ്‌സിഡി സർക്കാർ നൽകും.വിവിധയിനം തൈകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യണം. ഒരുവർഷം ഒരുകോടി തൈകൾ വിതരണംചെയ്താൽ പത്തുവർഷത്തെ വരുമാനം വരുമാനം 50,000 കോടി രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി ഉത്പാദനത്തിന് മഴ ഷെൽട്ടറുകൾ പ്രോത്‌സാഹിപ്പിക്കണം. പത്തുവർഷംകൊണ്ട് ഒരു പഞ്ചായത്തിൽ നൂറ് ഷെൽട്ടർ സ്ഥാപിക്കണം.ഇത്തരത്തിൽ പച്ചക്കറിക്കൃഷി നടത്തിയാൽ 31,000 കോടി രൂപ അധിക വരുമാനം നേടാം.

ഓരോ തദ്ദേശസ്ഥാപന അതിർത്തിയിലും 100 പശുക്കളെങ്കിലും ഉണ്ടാവണം പത്തു വർഷം കൊണ്ട് ഇത് ആയിരം പശുക്കളായാൽ 70,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.ആടുവളർത്തലും നടത്താം. നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ അടുത്ത അഞ്ചുവർഷത്തിൽ ആദ്യ അഞ്ചു സംസ്ഥാനങ്ങളിലൊന്നായി കേരളം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു .

English Summary: Agriculture sector can earn 1,18000 crores :chief minister

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds