മികച്ച കാർഷിക പ്രവർത്തനങ്ങൾ കാഴ്ചവെച്ച വെള്ളാങ്കല്ലൂർ സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. കൃഷി ചെയ്യാൻ താല്പര്യമുള്ള എല്ലാവർക്കും വേണ്ടി സേവന കേന്ദ്രം ഒട്ടനവധി കാര്യങ്ങളാണ് ചെയ്തു നൽകുന്നത്. 2019ലാണ് ഇവിടത്തെ തൊഴിലാളികൾക്ക് നഴ്സറി മാനേജ്മെൻറ് സംബന്ധമായ പരിശീലനം ലഭിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതി ഭാഗമായി പുത്തൻചിറ സ്പിന്നിംഗ് മില്ലിൽ മൂന്ന് ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ഒരുക്കി. ഇവിടെ കൃഷിയിടം ഒരുക്കുന്നത് മുതൽ വിളവെടുത്തു വരെയുള്ള എല്ലാ കാര്യങ്ങളും സേവന കേന്ദ്രത്തിൽ തൊഴിലാളികളാണ് ചെയ്തത്. ഇതിനു മുൻപേ തന്നെ ബ്ലോക്കിലെ പഞ്ചായത്തുകളിൽ വിതരണം ചെയ്യാനായി ഒരു ലക്ഷം പച്ചക്കറി തൈകൾ ആണ് സേവന കേന്ദ്രം ഉൽപാദിപ്പിച്ചത്. ഇതിനോടകംതന്നെ മൂന്നുലക്ഷം പച്ചക്കറി തൈകൾ ആണ് സേവന കേന്ദ്രം വിതരണം ചെയ്തത്.
ഇതുകൂടാതെ ജീവാമൃതവും സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും സ്വന്തമായി നിർമ്മിക്കുന്നുണ്ട് ഇവിടെ. ജൈവ കീടനാശിനികൾ കർഷകരുടെ ആവശ്യാനുസരണം സേവന കേന്ദ്രം എത്തിച്ചു നൽകും. ഇതുകൂടാതെ സുഡോമോണസ്, വേപ്പിൻ പിണ്ണാക്ക്, ചകിരി കമ്പോസ്റ്റ് തുടങ്ങിയവയും പാക്ക് ചെയ്തു വിതരണത്തിന് ഒരുക്കുന്നു മൂന്നു പുരുഷന്മാരും ആറ് സ്ത്രീകളും അടങ്ങുന്നതാണ് ഇവിടത്തെ തൊഴിലാളികൾ. കൃഷിയിടങ്ങൾ തരിശുരഹിത ആക്കുകയും കൃഷിയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകുകയും ആണ് ഈ കാർഷിക സേവന കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ. ഇത്തരം മികച്ച കാർഷിക കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കാർഷികവൃത്തിയുടെ ആ നല്ല നാളുകൾ തിരികെ കൊണ്ടുവരാൻ നമ്മളെ സഹായിക്കും...
Share your comments