<
  1. News

കാർഷികാദായ നികുതിക്ക്  മൊറട്ടോറിയം, തോട്ടം നികുതി ഒഴിവാക്കി

ഉൽപാദനച്ചെലവും,വിലയിടിവും മൂലം പ്രതിസന്ധിയിലായ തോട്ടം മേഖലയെ രക്ഷിക്കുന്നതിനായി തോട്ടം നികുതി ഒഴിവാക്കാൻ നികുതി മന്ത്രിസഭായോഗം തീരുമാനിച്ചു.

KJ Staff
ഉൽപാദനച്ചെലവും,വിലയിടിവും മൂലം പ്രതിസന്ധിയിലായ തോട്ടം മേഖലയെ രക്ഷിക്കുന്നതിനായി  തോട്ടം നികുതി ഒഴിവാക്കാൻ നികുതി  മന്ത്രിസഭായോഗം തീരുമാനിച്ചു. കാർഷികാദായ നികുതിക്ക് അഞ്ചു വർഷത്തേക്കു മൊറട്ടോറിയം പ്രഖ്യാപിക്കാനും തീരുമാനിച്ചു. എന്നാൽ തോട്ടങ്ങൾക്കുള്ള ഭൂനികുതിയിൽ ഇളവ് അനുവദിച്ചിട്ടില്ല. തോട്ടം മേഖലയെ  സംരക്ഷിക്കുന്നത് സംബന്ധിച്ചു  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഏറെക്കാലം മുൻപു സമർപ്പിച്ച ശുപാർശകൾ പരിഗണിച്ചാണ് തീരുമാനം.

സംസ്ഥാനത്തേക്കു പ്രതിവർഷം പതിനായിരം കോടിയുടെ വരുമാനവും മൂന്നര ലക്ഷം പേർക്കു നേരിട്ടു തൊഴിലും നൽകുന്ന തോട്ടം മേഖല, കടുത്ത പ്രതിസന്ധിയിലായിരുന്നു. തോട്ടം മേഖലയുടെ പുനരുദ്ധാരണം സംബന്ധിച്ച് എൻ.കൃഷ്ണൻനായർ അധ്യക്ഷനായ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സെക്രട്ടറിതല സമിതി രൂപീകരിച്ചത്
റബർ, തേയില, കാപ്പി, ഏലം, കൊക്കോ ഉൾപ്പെടെ തോട്ടവിളകൾക്കു ഹെക്ടറിന് 700 രൂപയാണ് സർക്കാർ തോട്ടം നികുതിയായി ഈടാക്കുന്നത്.

ഇതാണ് ഇപ്പോൾ താൽകാലികമായി നിർത്തലാക്കുന്നത് .ലാഭത്തിൻ്റെ 30 ശതമാനമാണ് കാർഷികാദായ നികുതിയായി തോട്ടമുടമകൾ നൽകുന്നത്.റബർ മരങ്ങൾ മുറിക്കുമ്പോൾ ക്യുബിക് മീറ്ററിന് 2500 രൂപവീതം സർക്കാരിനു സീനിയറേജ്  നൽകണമെന്ന വ്യവസ്ഥയും റദ്ദാക്കും. കേരളം മാത്രമാണു തോട്ടം മേഖലയിൽ കാർഷികാദായ നികുതി ഇൗടാക്കിയിരുന്നത്. തമിഴ്നാടും കർണാടകയും വർഷങ്ങൾക്കു മുൻപേ ഇതു നിർത്തിയിരുന്നു.തോട്ടം തൊഴിലാളികൾ താമസിക്കുന്ന പഴയ ലയങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമിക്കും. ഇതിനാവശ്യമായ സ്ഥലവും .ചെലവിൻ്റെ പകുതിയും തോട്ടം ഉടമകളും ബാക്കി തുക സർക്കാരും നൽകുന്ന രീതിയിലാകും പദ്ധതി. മുഴുവൻ തൊഴിലാളികളെയും ഇ.എസ്.ഐ പരിധിയിൽ കൊണ്ടു വരും.
English Summary: agriculture tax will be waved

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds