
കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനും പുതുതലമുറയെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ കാര്‍ഷിക യന്ത്രോപകരണ പരിശീലന കേന്ദ്രം ആരംഭിച്ചു. മേലെ ചൊവ്വയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു.
ട്രാക്ടറിലും അനുബന്ധ ഉപകരണങ്ങളിലുമുള്ള പരിശീലനമാണ് ഈ കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്. ഒരു ബാച്ചില്‍ 15 പേര്‍ക്ക് പ്രവേശനം നല്‍കും. ഉപകരണത്തോടൊപ്പവും അല്ലാതെയും റോഡിലും ഫീല്‍ഡിലും ട്രാക്ടര്‍ ഉപയോഗിക്കുന്നത് പരിശീലനാര്‍ഥികളെ സജ്ജമാക്കുകയും ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. 7000 രൂപയാണ് കോഴ്‌സ് ഫീസ്.
Share your comments