സംസ്ഥാനത്തു കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകളുടെ കച്ചവടം വ്യാപകമാകുന്നു. ഇത്തരക്കാരെ പോലീസിനെ ഉപയോഗിച്ച് പിടികൂടാന്‍ സര്‍വകലാശാല നിശ്ചയിച്ചിരിക്കുകയാണ് പ്രദര്‍ശന മേളകളില്‍ സര്‍വകലാശാലയുടെ പേരുവയ്ക്കുന്നവരെയും, കോഴ്സുകള്‍ക്ക് സര്‍വകലാശാലയുടെ പേരുപ യോഗിച്ച് ഉപദേശം നല്‍കുന്നവരെയും പിടികൂടും.തെക്കന്‍ ജില്ലകളിലാണ് നടീല്‍ വസ്തുക്കളുടെ കച്ചവടം കൂടുതല്‍ വ്യാപകം.
കേരളത്തില്‍ സര്‍വകലാശാലയുടെ ജില്ലാ കേന്ദ്രങ്ങൾ വഴിയാണ് തൈകൾവിൽക്കുന്നത്.ആവശ്യപ്പെടുന്ന വരില്‍ 30 ശതമാനം പേര്‍ക്കു മാത്രമേ കൊല്ലംതോറും കേരശ്രീ, കേരസങ്കര, കേരഗംഗ തുടങ്ങിയ തെങ്ങിന്‍ തൈകള്‍ നല്‍കാന്‍ കഴിയാറുള്ളൂ.കാസര്‍കോട് പീലിക്കോട്ടുള്ള ഉത്പാദനകേന്ദ്രത്തില്‍ അത്രയും തൈകളേ ഉണ്ടാക്കുന്നുള്ളൂ.200 രൂപയാണ് വിലയും.എന്നാല്‍, കൊണ്ടുനടന്ന് വില്‍ക്കുന്നവരുടെ കൈയ്യിൽ ഇതേപേരില്‍ യഥേഷ്ടം തൈകളുണ്ടാകും.സര്‍വകലാശാലയുടെ ലേബലില്‍ 500 രൂപയ്ക്കാണ് വില്‍ക്കുന്നതും.
കൊട്ടാരക്കര സദാനന്ദപുരത്തുണ്ടാക്കുന്ന സിന്ദൂര്‍ പ്ലാവിന്‍തൈകളുടെ പേരിലുള്ള വ്യാജവിൽപ്പനയും നടക്കുന്നുണ്ട്..സര്‍വകലാശാല140 രൂപയ്ക്ക് നൽകുന്ന തൈകൾ ഇവർ 300 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓരോ കൊല്ലവും അപേക്ഷ ക്ഷണിച്ച് മുന്‍ഗണനപ്രകാരമാണ് സര്‍വകലാശാല നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യാറുള്ളത്.തൃശ്ശൂര്‍പ്പൂരം പ്രദര്‍ശനനഗരി പോലുള്ള വന്‍മേളകളില്‍ മാത്രമാണ് സര്‍വകലാശാല നേരിട്ട് സ്റ്റാള്‍ നടത്താറുള്ളത്. കോഴ്സുകള്‍ സംബന്ധിച്ച് കോഴ്സുകള്‍ സംബന്ധിച്ച് പരിശീലനം നടത്താനോ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സറ്വ്വകലാശാല അറിയിച്ചു.
Share your comments