1. News

കർഷകരുടെ ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിതമാക്കാൻ സർവ്വകലാശാല

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണ ശാലയിൽ ഏതുതരം പഴം-പച്ചക്കറിയും സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു.

Arun T

മണ്ണുത്തി:കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണ ശാലയിൽ ഏതുതരം പഴം-പച്ചക്കറിയും സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു.

നിബന്ധനകൾ

1)- കുറഞ്ഞത് 10 കിലോ ഗ്രാം പഴം-പച്ചക്കറി ഉണ്ടാവണം.

2)- കർഷകർക്ക് താൽപ്പര്യമുള്ള ഉൽപ്പന്നമോ, അസംസ്കൃത വസ്തുവിൻ്റെ ഗുണനിലവാരം അനുസരിച്ച് വിപണന സാധ്യതയുള്ള ഏതെങ്കിലും ഉല്പന്നമോ തയ്യാറാക്കി നൽകുന്നു.

3)- മൂല്യവർദ്ധിത ഉൽപ്പന്നം തയ്യാറാക്കുവാൻ വേണ്ട വസ്തുക്കളുടെ വിലയും,കൂലിച്ചിലവും കർഷകർ അടയ്ക്കണം.

4)- മൂല്യവർദ്ധിത ഉൽപ്പന്നം പാക്ക് ചെയ്യുവാനുള്ള വസ്തുക്കൾ കർഷകർ കൊണ്ട് വന്നാൽ അതിൽ പാക്ക് ചെയ്തും നൽകും.

5)- കേരള കാർഷിക സർവകലാശാലയുടെ പേരിൽ ഇത് വിപണനം ചെയ്യുവാൻ സാധ്യമല്ല.ഉൽപ്പന്നം കർഷകർ തന്നെ അവരുടെ സ്ഥാപന പേരിൽ വിപണനം ചെയ്യേണ്ടതാണ്.

6)- കൂടുതൽ വിവരങ്ങൾക്ക് 0487-2370773,
9497412597 എന്നീ ഫോൺ നമ്പറുകളിലോ ccmannuthy@kau.in എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

English Summary: agriculture value added products kjaroct0120

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds