കേരള സ്റ്റാര്‍ട്ടപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും(സി.പി.സി.ആര്‍.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിൻ്റെ ഭാഗമായി ഫെബ്രവരി29 മാര്‍ച്ച് 1 വരെ കാസര്‍കോട്ടെ സി.പി.സി.ആര്‍.ഐ കാമ്പസില്‍ അഗ്രിടെക് ഹാക്കത്തോണ്‍ സംഘടിപ്പിക്കും.കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം കണ്ടെത്താന്‍ നടത്തുന്ന അഗ്രിടെക് ഹാക്കത്തോണില്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍ തുടങ്ങി ആര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം.
റോബോട്ട് അസിസ്റ്റഡ് ഗ്രാഫ്റ്റിങ്, വ്യത്യസ്ത കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഡ്രിപ് ഇറിഗേഷന്‍,മനുഷ്യസഹായമില്ലാതെ പൂര്‍ണമായും സാങ്കേതികമായി തേങ്ങയുടെ പാകത കണ്ടുപിടിക്കുക, മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും നിയന്ത്രിക്കാനും, കാര്‍ഷിക ഉത്പന്നങ്ങളും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും എളുപ്പത്തില്‍ കര്‍ഷകര്‍ക്ക് തന്നെ അന്താരാഷ്ട്ര കമ്പോളത്തില്‍ വില്‍ക്കാന്‍ സഹായിക്കുന്ന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം, മാലിന്യ ശേഖരണവും നിര്‍മാര്‍ജനവും ഏകോപിപ്പിക്കുന്നതിനും എളുപ്പമാക്കുന്നതിനും ആവശ്യമായ സാങ്കേതികത തുടങ്ങിയ കാര്യങ്ങളാണ് ഹാക്കത്തോണിന് വിഷയമാക്കിയിട്ടുള്ളത്. ഓരോ പ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാനും മത്സരാര്‍ത്ഥികളെ സഹായിക്കാനും സി.പി.സി.ആര്‍.ഐ ചുമതലപ്പെടുത്തിയ ഗവേഷകരുടെ വിവരങ്ങള്‍ കോണ്‍ക്ലേവ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒരു ടീമിനെ പ്രതിനിധീകരിച്ചു പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ഫെബ്രവരി 24 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.
ഫെബ്രവരി 29 മുതല്‍ മാര്‍ച്ച് ഒന്നു വരെ 30 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹാക്കത്തോണിനു ശേഷം മത്സരാര്‍ത്ഥികള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ പ്രോട്ടോടൈപ്പുകള്‍ വികസിപ്പിച്ചെടുക്കണം. മികച്ച പ്രോട്ടോ ടൈപ്പ് നിര്‍മ്മിക്കുന്നവര്‍ക്ക് 50000 രൂപ സമ്മാനവും കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സ്റ്റാര്‍ട്ടപ് ആനുകൂല്യങ്ങളും ലഭിക്കും.
കോണ്‍ക്ലേവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9562911181, 7736495689 നമ്പറുകളില്‍ ബന്ധപ്പെടാം. റജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് https://startupmission.in/rural_business_conclave/
Share your comments