സംസ്ഥാനത്തു കാർഷിക വിപണി ചുങ്കം ഇനി ഒറ്റ കേന്ദ്രത്തിൽ നിന്ന് മാത്രമേ ഈടാക്കാവൂ. പച്ചക്കറി അടക്കമുള്ളവ വില്പനയെകത്തുന ആദ്യ വിപണിയിൽ നിന്നാണ് ഈടാക്കുക. വ്യത്യസ്ത നിരക്കിലുള്ള പ്രവേശനഫീസ് വിലക്കയത്തിനിടയാക്കുന്ന സാഹചര്യത്തിൽ കൃഷി വകുപ്പിന്റെ ഡബ്ലിയു. ടി .ഒ സെൽ ആണ് നിയന്ത്രണം നടപ്പാക്കിയത്. മൊതവ്യയപ്പാറ വിപണികളിൽ അടക്കാം എത്തുന്ന ഉത്പന്നങ്ങൾക്ക് നിർദേശം ബാധകമാക്കി. തിരുവന്തപുരത്തെ ആനയറ നെടുമങ്ങാട് എറണാകുളത്തെ മരട് ,നെട്ടൂർ , മൂവാറ്റുപുഴ, കോഴിക്കോട് വേങ്ങേരി വയനാട്ടിലെ സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ കാർഷിക ഗ്രാമീണ മൊത്ത വ്യാപാര കേന്ദർനഗളുണ്ട് അതുകൂടാതെ സംസ്ഥാനത്തു നിരവധി ചെറുകിട വൻകിട ചന്തകളും ഉണ്ട്.
കർഷകരെ ഇടനിലക്കാരുടെ ചോഷണത്തിൽ നിന്ന് ഒഴിവാക്കുന്നതിന് പുറമെ ഉപഭോക്താക്കൾക്ക് വിപണിയിൽ ന്യായ വിലയ്ക്ക് സാധനങ്ങൾ കിട്ടുന്നുണ്ടന്നു ഉറപ്പാക്കാനാണ് കൃഷിവകുപ്പിന്റെ ശ്രമം . സംസ്ഥാനത്തുടനീളം ആകീകൃത ന്യായ വില ഉറപ്പാക്കുകയാണ് ലക്‌ഷ്യം.ഇ - നാം വെബ്സൈറ്റ് വഴി ഉത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി ഒരുക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരികയാണ്
Share your comments