കാര്‍ഷീക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി സംസ്ഥാന കൃഷി വകുപ്പിൻ്റെ മൂവാറ്റുപുഴയിലെ ആഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങി. മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റിലാണ് പുതിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. കാര്‍ഷീക മേഖലയില്‍ കൂടുതല്‍ ഉടപെടുന്നതിനും, കൃഷിയെ പരിപോഷിപ്പിക്കുന്നതിനും അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയും. കാര്‍ഷീക മേഖലയ്ക്കാവശ്യമായ യന്ത്രങ്ങളും, മനുഷ്യ വിഭവ ശേഷിയും ഒരുക്കുക എന്നതാണ് അഗ്രോ സര്‍വ്വീസ് സെന്ററിന്റെ മുഖ്യലക്ഷ്യം.
ട്രാക്ടര്‍, ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, വയ്‌ക്കോല്‍ കെട്ടുന്ന ബെയ്‌ലര്‍, പമ്പ് സെറ്റ്, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ അഗ്രോ സര്‍വ്വീസ് സെന്ററില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാകും. ഇതിന് പുറമെ കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നല്‍കിയ ടെക്നിഷ്യന്‍ മാരെയും ഒരുക്കി കഴിഞ്ഞു. കര്‍ഷകരുടെ കൃഷി സ്ഥലം കണ്ടെത്തി നിലമൊരുക്കല്‍, ആവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവ കര്‍ഷകര്‍ക്ക് അഗ്രോ സര്‍വ്വീസ് സെന്റര്‍ വഴി ലഭ്യമാക്കും. പൂര്‍ണ്ണമായും യന്ത്ര വല്‍ക്കരണത്തിലൂടെ ലാഭകരമായ കൃഷി സാധ്യമാക്കുന്നതിനും,തെങ്ങ് കയറ്റം അടക്കമുള്ള ജോലികള്‍ ഏറ്റെടുക്കുക വഴി തെങ്ങ് കൃഷിയോട് കര്‍ഷകര്‍ക്ക് ആഭിമുഖ്യമുണ്ടാക്കുക, തരിശ് ഭൂമികളില്‍ പാട്ടത്തിന് കൃഷി ഇറക്കുക, ഹൈടെക് കൃഷി രീതികള്‍, മഴമറകള്‍, ട്രിപ്പ്, എന്നിവ നടപ്പിലാക്കുക തുടങ്ങിയവയും, കൃഷി വകുപ്പ് പദ്ധതികള്‍ സമയബന്ധിതമായി കര്‍ഷകരില്‍ എത്തിക്കുന്നതിനും അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് കഴിയും.
ഹൈടെക് അഗ്രോസര്‍വ്വീസ് സെന്റര്‍ എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അഗ്രോ സര്‍വ്വീസ് സേവനങ്ങള്‍ ആവശ്യമുള്ളവര്‍ 7994996262, 8075273616 നമ്പറില്‍ വിളിയ്‌ക്കേണ്ടതാണ്.
കൃഷി വകുപ്പിൻ്റെ മൂവാറ്റുപുഴയിലെ ആഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവർത്തനം ആരംഭിക്കുന്നു
കാര്‍ഷീക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി സംസ്ഥാന കൃഷി വകുപ്പിൻ്റെ മൂവാറ്റുപുഴയിലെ ആഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനത്തിനായി ഒരുങ്ങി.
Share your comments