News

കശുവണ്ടി മേഖലയ്ക്ക് സര്‍ക്കാർ സഹായം

cashew sector

കശുവണ്ടി മേഖലയ ശക്തിപ്പെടുത്താന്‍ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് സർക്കാർ സഹായം. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് ആവശ്യമായ തോട്ടണ്ടി ക്യാഷ്യൂ ബോര്‍ഡ് വഴി ലഭ്യമാക്കാന്‍ സർക്കാർ തീരുമാനിച്ചു.താല്പര്യമുള്ള സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ട് ക്യാഷ്യൂ ബോര്‍ഡ് പരസ്യം നല്‍കി.സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ തുക അഡ്വാന്‍സായി ഇടനിലക്കാര്‍ക്ക് നല്‍കിയാണ് തോട്ടണ്ടി വാങ്ങുന്നത്.എന്നാല്‍ കരാര്‍ പ്രകാരമുള്ള തോട്ടണ്ടി ലഭ്യമാകില്ല എന്നു മാത്രമല്ല,പലപ്പോഴും ചൂഷണത്തിന് ഇടയാക്കപ്പെടുന്നുണ്ട്.

cashew fruit

പല ചെറുകിയ ഫാക്ടറികളുംആവശ്യത്തിന് തോട്ടണ്ടി ലഭ്യമാകാത്തതിനേ തുടര്‍ന്ന് പൂട്ടിപ്പോയി.ഫാക്ടറികള്‍ തുറന്നാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കൂ എന്ന് കണ്ടതിനെ തുടര്‍ന്നാണ് തോട്ടണ്ടി വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ക്യാഷ്യൂ ബോര്‍ഡ് വാങ്ങുന്ന തോട്ടണ്ടി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പുറമേ വിലക്ക് സ്വകാര്യ ഫാക്ടറികള്‍ക്കും നല്‍കും.


Share your comments