
വീട്ടുവളപ്പിൽ മാതൃകാ സംയോജിത കൃഷിത്തോട്ടമൊരുക്കാൻ കൃഷിവകുപ്പിന്റെ സഹായം. കൃഷി, മൃഗ സംരക്ഷണം,കോഴി വളർത്തൽ, മത്സ്യക്കൃഷി, മറ്റ് അനുബന്ധ സംരംഭങ്ങൾ എന്നിവയടങ്ങിയ 2190 യൂണിറ്റുകൾ സ്ഥാപിക്കും.10 സെന്റ് വിസ്തൃതിയുള്ള യൂണിറ്റിന് 10,000 രൂപയും 50 സെന്റിനും മുകളിലും 50,000 രൂപയും സഹായം. 10–50 സെന്റിനിടയിലുള്ള യൂണിറ്റുകൾക്ക് സ്ഥല വിസ്തൃതി അനുസരിച്ച് സഹായം. ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ യൂണിറ്റുകൾക്കാണ് സഹായം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.
Share your comments