<
  1. News

എയ്ഡ്‌സ്  പ്രതിരോധത്തിന്  ജനിതകമാറ്റം വരുത്തിയ നെല്ല് 

കൃത്യമായ ചികിത്സാ രീതിയോ ,മരുന്നോ ഇല്ലാത്ത രോഗം എന്ന നിലയ്ക്ക് എയ്ഡ്‌സ് ലോകത്തിന് ഭീഷണിയാവുകയാണ്.

KJ Staff
കൃത്യമായ ചികിത്സാ രീതിയോ ,മരുന്നോ ഇല്ലാത്ത രോഗം എന്ന നിലയ്ക്ക് എയ്ഡ്‌സ്  ലോകത്തിന് ഭീഷണിയാവുകയാണ്. എയ്ഡ്സ് രോഗത്തിന് പ്രതിരോധം മാത്രമാണ് ഒരു പ്രതിവിധി.എന്നാൽ ഈ മാരകരോഗത്തെ ചെറുക്കാൻ ജനിതകമാറ്റം വരുത്തിയ നെല്ല് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. നെല്ലിലുള്ള മൂന്ന് പ്രോട്ടീനുകൾ എച്ച്ഐവിയെ പ്രതിരോധിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനിതകമാറ്റം വരുത്തിയ ഈ നെൽവിത്തുകൾ പ്രത്യേക കാലാവസ്ഥയിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കും. ഈ നെല്ല് ക്രീം രൂപത്തിലേക്ക് മാറ്റിയാണ് ഉപയോഗിക്കുന്നത്. ചർമത്തിൽ നേരിട്ട് പുരട്ടുക വഴി ഈ പ്രോട്ടീനുകളെ ശരീരത്തിലെത്തുന്നു. നെൽകൃഷി ഉൽപ്പാദനത്തിനുള്ള ചെലവ് കുറവായതിനാൽ എച്ച്ഐവി ചികിത്സാരംഗത്ത് ഇവയുടെ ഉൽപ്പാദനം നിർണായകമാകും. റൈസ് ക്രീമിന്  പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 36,900,000 ആളുകൾ എച്ച്ഐവി ബാധിതരാണ്. ഇതിൽ 25,700,000...ആളുകൾ ആഫ്രിക്കയിലാണ്.എച്ച്ഐവി ബാധിതർ കൂടുതലുള്ള പ്രദേശത്ത് ആവശ്യാനുസരണം ഇത് കൃഷി ചെയ്യാവുന്നതാണെന്ന് ഗവേഷകർ പറയുന്നു.
English Summary: AIDS resistant rice variety

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds