സഞ്ചരിക്കുമ്പോള്‍ വായു ശുദ്ധീകരിക്കുന്ന ബസ് ബ്രിട്ടനിലെ സതാംപ്ടണില്‍ സര്‍വീസ് നടത്തും. പരീക്ഷണ ഓട്ടം വിജയകരമാണെങ്കില്‍ 5,000 ബസുകളിലേക്ക് കൂടി ഈ സംവിധാനം നടപ്പിലാക്കും. യുകെയിലെ ഏറ്റവും വലിയ ബസ്, റെയ്ല്‍ ഓപറേറ്റര്‍മാരായ ഗോ എഹെഡ് ഗ്രൂപ്പാണ് ഹരിത വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ബ്ലൂ സ്റ്റാര്‍ എന്നു പേരിട്ടിരിക്കുന്ന ബസില്‍ ഘടിപ്പിച്ചിരിക്കുന്ന ഫില്‍ട്ടര്‍ അന്തരീക്ഷത്തിൽനിന്നും ചെറിയ കണികകളെ നീക്കം ചെയ്യുകയും അവയെ വലിച്ചെടുക്കുകയും ചെയ്യും. പാള്‍ എയ്റോസ്പേസാണു ഫില്‍ട്ടര്‍ വികസിപ്പി ച്ചെടുത്തിരിക്കുന്നത്.10 മീറ്റര്‍ വരെ ഉയരത്തി്ല്‍ വായു ശുദ്ധീകരിക്കാനുള്ള സംവിധാനം ഫില്‍ട്ടറിലുണ്ട്.ഡീസല്‍ ഇന്ധനമാക്കിയാണ് ബസ് ഓടുന്നത്.
ബസിൻ്റെ മേല്‍ക്കൂരയിലാണ് ഫില്‍ട്ടര്‍ ഘടിപ്പിച്ചിട്ടുള്ളത്. വായുമലിനീകരണം രൂക്ഷമായിട്ടുള്ള ബ്രിട്ടനിൽ ഇത്തരമൊരു സംവിധാനം വലിയ തോതില്‍ ആശ്വാസമാകുമെന്നാണു കരുതപ്പെടുന്നത്. പ്രതിവര്‍ഷം 40,000 പേര്‍ വിഷലിപ്തമായ വായു ശ്വസിച്ച് മരണപ്പെടുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Share your comments