<
  1. News

'AJAI' കാർഷികരംഗത്തെ മാറ്റത്തിന്റെ സുപ്രധാന ചുവടുവയ്പ്പ്: കേന്ദ്ര മന്ത്രി പർഷോത്തം രൂപാല

കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും ടീം അംഗങ്ങളും കേന്ദ്ര മന്ത്രി പർഷോത്തം രൂപാലയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

Darsana J
'AJAI'കാർഷികരംഗത്തെ മാറ്റത്തിന്റെ സുപ്രധാന ചുവടുവയ്പ്പ്: കേന്ദ്ര മന്ത്രി പർഷോത്തം രൂപാല
'AJAI'കാർഷികരംഗത്തെ മാറ്റത്തിന്റെ സുപ്രധാന ചുവടുവയ്പ്പ്: കേന്ദ്ര മന്ത്രി പർഷോത്തം രൂപാല

'അഗ്രികൾച്ചർ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ' കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് കേന്ദ്ര മന്ത്രി പർഷോത്തം രൂപാല. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും ടീം അംഗങ്ങളും കേന്ദ്ര മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക വ്യവസായ വളർച്ച ലക്ഷ്യം: സൂപ്പർ ആപ്പ് പുറത്തിറക്കി ഐടിസി

ക്ഷീരോൽപാദന മേഖലയിലെ നിലവിലെ സാഹചര്യവും കാർഷിക ഉൽപന്നങ്ങളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. ചർച്ചയ്ക്കിടെയാണ് അഗ്രി ജേണലിസത്തിന്റെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും അഭിസംബോധന ചെയ്യുന്നതിനും വേണ്ടി കൃഷി ജാഗരൺ അവതരിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോമായ 'AJAI'യെ മന്ത്രി പ്രശംസിച്ചത്.

AJAI വരും വർഷങ്ങളിലെ കാർഷിക മേഖലയുടെ പുരോഗതിയ്ക്കുള്ള സുപ്രധാന ചുവടുവയ്പ്പ് ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ 2023 മാർച്ച് 1 മുതൽ 3 വരെ നടക്കുന്ന അഗ്രി സ്റ്റാർട്ട് അപ്പ് കോ ഓപ്പറേറ്റീവ് ആൻഡ് എഫ്പിഒ സമ്മിറ്റിൽ പങ്കെടുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ജൂലൈ 21നാണ് അഗ്രികൾച്ചർ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (AJAI) ലോഗോയും ഔദ്യോഗിക വെബ് സൈറ്റും പ്രകാശനം ചെയ്തത്. കേന്ദ്രമന്ത്രി പർഷോത്തം രൂപാല ആയിരുന്നു ലോഗോ പ്രകാശനം ചെയ്തത്. വെബ്സൈറ്റ് പ്രകാശനം ചെയ്തത് ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ (IFAJ) പ്രസിഡൻ്റ് ആയ ലെന ജോഹാൻസനും ചേർന്നായിരുന്നു. കൃഷി, ഡെയറി, ഹോർട്ടികൾച്ചർ, ഫിഷറീസ്, ഭക്ഷ്യ ഉൽപാദനം, റൂറൽ ഡെവലപ്മെന്റ് എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയവർക്ക് വേണ്ടിയാണ് ദേശീയ തലത്തിൽ ഇത്തരമൊരു സംഘടന രൂപീകരിച്ചത്.

ഡോ. കെ സിംഗ് (DDG എക്സ്റ്റൻഷൻ, ICAR), ഡോ. എസ് കെ മൽഹോത്ര (ഐസിഎആർ പ്രോജക്ട് ഡയറക്ടർ), ഡോ. ജെ പി മിശ്ര (OSD (നയം, ആസൂത്രണം, പങ്കാളിത്തം) & ADG, ICAR), ഡോ. ആർ എസ് കുരീൽ (വി.സി, മഹാത്മാഗാന്ധി ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി യൂണിവേഴ്സിറ്റി, ഛത്തീസ്ഗഡ്), കല്ല്യാൺ ഗോസാമി (DG, ACFI), വി.വി സദാമതെ (മുൻ അഗ്രികൾച്ചർ പ്ലാനിംഗ് കമ്മീഷൻ ഉപദേശകൻ) എന്നിവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.

English Summary: 'AJAI' is an important step for change in agriculture sector: Union Minister Parshottam Rupala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds