കൊച്ചി: ക്യു ആർ കോഡ് വഴിയുള്ള ഇതുവരെ കേൾക്കാത്ത തട്ടിപ്പിനെ കുറിച്ചാണ് എസ് ബി ഐ ഇടപാടുകാർക്ക് മുന്നറിയിപ്പ് നൽകുന്നത്.
തുക അടയ്ക്കാൻ ആവശ്യമുള്ളിടത്തല്ലാതെ പരിചയമില്ലാത്തവർ പങ്കുവയ്ക്കുന്ന ക്യു ആർ കോഡുകൾ സ്കാൻ ചെയ്യരുതെന്ന് ബാങ്കിന്റെ നിർദ്ദേശം.
ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നത് വഴി നിങ്ങൾക്ക് പണം ലഭിക്കുകയില്ല. എപ്പോഴും ഓർക്കേണ്ടത് ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടത് പണം അയക്കാൻ വേണ്ടി മാത്രമാണ്. സ്വീകരിക്കാൻ വേണ്ടിയല്ല.
പണം അയക്കാനില്ലാത്തപ്പോൾ ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യം വരുന്നില്ലെന്ന് ഏത് ഇടപാട് നടത്തുമ്പോഴും ഓർത്തിരിക്കുന്നത് നല്ലതാണ്.
അവിശ്വസനീയമായ ഓഫാറുകളുമായി വരുന്ന മെയിലുകളോ സന്ദേശങ്ങളോ പിന്തുടരരുതെന്ന് പഞ്ചാബ് നാഷണൽ ബാങ്കും ഐ സി ഐ സി ബാങ്കും അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകുന്നു.
ഓ ടി പി , സി വി വി നമ്പറുകളും കൈമാറരുതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.It is a good idea to remember when making any transaction that you do not need to scan the QR code when sending money. Punjab National Bank and ICICI Bank have warned account holders not to follow emails or messages that come with unreliable offers. Bank officials said OTP and CVV numbers should not be exchanged.
Share your comments