
അബുദാബിയിലെ അൽവത്ബ വെറ്റ് ലാൻഡ് ഇനി ലോക സംരക്ഷണ മേഖലകളുടെ പട്ടികയിൽ. ദേശാടനക്കിളികളുടെയും,ഫ്ളമിംഗോകളുടെയും കേന്ദ്രമാണ് അൽവത്ബ വെറ്റ് ലാൻഡ്.ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ്റെ ഹരിതപട്ടികയിലാണ് ഇത് ഉൾപ്പെടുന്നത്. നാലായിരത്തിലധികം ഫ്ളമിംഗോകളെക്കൂടാതെ 260 പക്ഷിവർഗങ്ങളും 320 തരം ജന്തുജാലങ്ങളും 35-ൽ അധികം ചെടികളും 16 ഇനം ഉരഗങ്ങളും പത്ത് ഇനം സസ്തനികളും അൽവത്ബ വെറ്റ് ലാൻഡിൽ പരിരക്ഷിക്കപ്പെട്ടുവരുന്നുണ്ട്. ഫ്ളമിംഗോകൾ മുട്ടയിട്ട് അടയിരിക്കുന്നയിടം കൂടിയാണിത്. കഴിഞ്ഞ സീസണിൽ 601 കുഞ്ഞുങ്ങളാണ് ഇവിടെയുണ്ടായത്. ആയിരക്കണക്കിന് സന്ദർശകരാണ് കാഴ്ചകൾ കാണാൻ ഇവിടെ എത്തുന്നത്.
Share your comments