1. News

അടുക്കളയ്ക്കും ആഘോഷങ്ങൾക്കും ആമസോണിൽ മികച്ച ഓഫറുകൾ

കിച്ചൺ വെയർ സാധനങ്ങൾക്കും ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്കും വസ്ത്രങ്ങൾക്കും ആമസോണിൽ മികച്ച ഓഫറുകൾ. ഡിന്നര്‍വെയര്‍ സെറ്റുകള്‍ക്കും വീട്ടിലേക്ക് അത്യാവശ്യമായ ഇലക്ട്രിക്കല്‍ ഉപകരണങ്ങൾക്കും എത്നിക്ക് വെയറുകള്‍ക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

Anju M U
amazon
ആമസോണിൽ മികച്ച ഓഫറുകൾ

കിച്ചൺ വെയർ സാധനങ്ങൾക്കും ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്കും വസ്ത്രങ്ങൾക്കും ആമസോണിൽ മികച്ച ഓഫറുകൾ.

കിച്ചൺ വെയറുകൾക്ക് വിലക്കിഴിവ്

ആമസോണ്‍ ഹോം വിഭാഗത്തില്‍ ഡിന്നര്‍വെയര്‍ സെറ്റുകള്‍ക്ക് 69 ശതമാനം വരെ കിഴിവുകൾ പ്രഖ്യാപിച്ചു. ഡിസൈന്‍ഡ് മോഡേണ്‍ ബൗളുകള്‍, പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍ എന്നിവ വിലക്കിഴിവിൽ ആമസോണിൽ ലഭിക്കുന്നു. സെറാമിക്ക്, ക്ലേകോട്ടഡ്, സ്റ്റീല്‍, പ്ലാസ്റ്റിക്ക് എന്നിവയിലുള്ള ഡിന്നര്‍ സെറ്റുകളും ലഭ്യമാണ്.
സ്‌നാക്കസ് ബൗളുകള്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ആമസോണിൽ നിന്ന് ലാഭകരമായി വാങ്ങാം. ലാറാ ബോറോസില്‍ സോളിഡ് ഡിന്നര്‍ സെറ്റ് 441 രൂപയ്ക്കും ഐക്യ പ്ലാസ്റ്റിക്ക് ഡിന്നര്‍ സെറ്റ് 47 ശതമാനം കിഴിവിലും ലഭ്യമാണ്.

3847 രൂപ വില വരുന്ന ശിവ് ശക്തി ആര്‍ട്ടസ് ഡിന്നര്‍വെയര്‍ താലി ഗിഫ്റ്റിങ്ങ് സെറ്റുകൾ വെറും 1749 രൂപയ്ക്ക് ലഭിക്കും. കുട്ടികള്‍ക്കായി ലേസര്‍ പ്രിന്റഡ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഡിന്നര്‍ സെറ്റുകൾ 25 ശതമാനം ഡിസ്‌ക്കൗണ്ടില്‍ സ്വന്തമാക്കാം.

ഇലക്ട്രിക് ഉപകരണങ്ങൾക്ക് ഡിസ്‌കൗണ്ട്

വീട്ടിലേക്ക് അത്യാവശ്യമായ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഡിസ്‌കൗണ്ട് വിൽപനയ്ക്കായി എത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള വയറുകളുള്‍പ്പെടെയുള്ള ലക്ട്രിക്കല്‍ സാധനങ്ങൾ തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കാം.
ടോപ്പ് ബ്രാന്‍ഡഡ് സ്വിച്ചുകള്‍ വമ്പിച്ച വിലക്കുറവിൽ ആമസോണിൽ നിന്ന് വാങ്ങാം.

എസ്.പി.എസ്.ടി , എസ്.പി.ഡി.ടി , ഡി.പി.ഡി.ടി സ്വിച്ചുകള്‍ക്കും വിലക്കിഴിവുണ്ട്. സിംഗിള്‍ വേ, ഡബിള്‍ വേ സ്വിച്ചുകൾ മികച്ച തുകയ്ക്ക് നേടാം. വയറുകള്‍ക്ക് 30% വരെയും സ്വിച്ചുകള്‍ക്ക് 40% വരെയും ഓഫർ ലഭിക്കും.
വയറുകളുടെ കിഴിവിലേക്ക് വരികയാണെങ്കിൽ, ജെനറിക്ക് ബ്രാന്റിന്റെ 90 മീറ്റര്‍ നീളമുളള പിവിസി ഇന്‍സുലേറ്റഡ് സിംഗിള്‍ വയറിന് 30 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നു. പോളികാബ്, ഫിനോലെക്‌സ്, ആങ്കര്‍ ബ്രാന്‍ഡുകളുടെ വയറുകൾക്കും ആമസോൺ വിലക്കിഴിവ് നൽകുന്നു. കൂടാതെ, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകളും അഡാപ്റ്ററുകളും ഓഫറുകളിൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ വില്പനയിൽ വമ്പിച്ച ഓഫറുകൾ

ഇ.എം.എഫ് മീറ്റര്‍, ഇലക്ട്രിക്കല്‍ ലൈന്‍ ടെസ്റ്റര്‍, ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ എന്നീ ഇലക്ട്രിക്കല്‍ ഉപകരണങ്ങക്കും ആമസോണില്‍ വമ്പിച്ച കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. 360 ഡിഗ്രി സ്മാര്‍ട്ട് ക്യാമറകൾ മികച്ച ഓഫറിൽ ആമസോണിൽ ലഭിക്കുന്നു. വയര്‍ലെസ്സ് സ്മാര്‍ട്ട് ഡോര്‍ ബെല്ലുകൾക്കും വിലക്കിഴിവുണ്ട്.

ആഘോഷം പൊടിപൊടിക്കാൻ വസ്ത്രങ്ങൾക്ക് മികച്ച ഓഫർ

ഗുണനിലവാരമുള്ള തുണിത്തരങ്ങളും ആമസോൺ ഓഫറുകളിൽ ഇടം പിടിക്കുന്നു. ആഘോഷങ്ങൾ ആവേശകരമാക്കുന്നതിന് കുടുംബാംഗങ്ങള്‍ക്ക് എല്ലാവർക്കുമായി ഒരേതരത്തില്‍ ലഭിക്കുന്ന വസ്ത്രങ്ങൾ ആമസോണിൽ ഡിസ്‌കൗണ്ട് വിറ്റഴിവ് നടത്തുന്നു.
അതായത്, സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും, കുട്ടികള്‍ക്കുമുള്ള എല്ലാ ബ്രാന്‍ഡഡ് എത്നിക്ക് വെയറുകള്‍ക്കും 65 ശതമാനം വരെ ഓഫർ ലഭ്യമാകും. സ്ത്രീകൾക്കുള്ള ലെഹങ്ക, പുരുഷന്മാർക്കായി ഷര്‍വാണി, കുര്‍ത്ത, സല്‍വാര്‍ എന്നിവ ഒരുപോലെ ലഭ്യമാണ്. ഇതിന് പുറമെ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇന്ന് മുതൽ ആരംഭിക്കുകയാണ്.

English Summary: Amazon Discount Sale for kitchen products, electrical gadgets and ethnic wares

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds