കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയില്‍ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിനും ഈ അധ്യയന വര്‍ഷം തന്നെ ബി.എസ്.സി. അഗ്രികള്‍ച്ചര്‍ (ഹോണേഴ്‌സ്) കോഴ്‌സ് തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആദ്യവര്‍ഷം 60 സീറ്റുകള്‍ ഉണ്ടാകും.
കോളേജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റല്‍ സൗകര്യവും ഗവേഷണ കേന്ദ്രത്തില്‍ ഉണ്ട്. അത് പ്രയോജനപ്പെടുത്തിയാണ് കാര്‍ഷിക കോളേജ് ആരംഭിക്കുന്നത്. ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയ്ക്കു കീഴില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കാര്‍ഷിക കോളേജുകള്‍ ഉളളത്. നിര്‍ദ്ദിഷ്ട കോളേജ് വയനാട്, കോഴിക്കോട,് കണ്ണൂര്‍ ജില്ലകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമാകും.
അമ്പലവയല്‍ ഗവേഷണ കേന്ദ്രം കാര്‍ഷിക കോളേജാക്കി ഉയര്‍ത്തി
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയില്‍ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിനും ഈ അധ്യയന വര്‍ഷം തന്നെ ബി.എസ്.സി. അഗ്രികള്‍ച്ചര്‍ (ഹോണേഴ്‌സ്) കോഴ്‌സ് തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Share your comments