സ്വര്‍ണയില വിഭാഗത്തില്‍ പെടുന്നതാണ് ഈ സസ്യം. മനോഹരങ്ങളായ പൂക്കളും സുവര്‍ണ ഇലകളുമൊക്കെ ഈ ഗണത്തില്‍ പെടുന്ന സസ്യങ്ങളുടെ പ്രത്യേകതയാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പൂങ്കുലകള്‍ക്ക് പകരം സസ്യത്തിന്റെ അഗ്രത്തില്‍ തനിച്ചു രൂപപ്പെടുന്ന പൂക്കള്‍ ഇതിന്റെ പ്രത്യേകതയാണ്. പാറകളില്‍ പറ്റിപ്പിടിച്ചാണ് ഈ ചെറു സസ്യം വളരുന്നത്.
ആലപ്പുഴ സനാതന ധര്‍മ കോളേജിലെ അധ്യാപകന്‍ ഡോ. ജോസ് മാത്യു, ശിവഗിരി ശ്രീനാരായണ കോളേജിലെ ഡോ.ഉഷാ.എസ്, വയനാട് എം.എസ്. സ്വാമിനാഥന്‍ റിസെര്‍ച്ച് ഫൗണ്ടേഷനിലെ പിച്ചന്‍ എം. സലിം, കേരള യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം പ്രൊഫസര്‍ ഡോ. രാധാമണി, ഡോ. റെജി യോഹന്നാന്‍ തുടങ്ങിയവര്‍ അടങ്ങുന്ന ഗവേഷണ സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ചെടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സ്പീഷിസ് എന്ന ശാസ്ത്ര മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Share your comments