<
  1. News

വനവിഭവങ്ങളെ അടുത്തറിയാന്‍ ഏരൂരില്‍ ഇക്കോ കോംപ്ലക്‌സ് ഒരുങ്ങി

വനവിഭവങ്ങളെ അടുത്തറിയുവാനും അവ വാങ്ങി ഉപയോഗിക്കുവാനും അവസരമൊരുക്കി ഏരൂരില്‍ ഇക്കോ കോംപ്ലക്‌സ് സജ്ജമായി. പ്രവര്‍ത്തനോദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പൊതുജന പങ്കാളിത്തത്തോടുകൂടി ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ വനമേഖലയില്‍ നടത്താന്‍ കഴിഞ്ഞു.

Priyanka Menon
ഏരൂരില്‍  ഇക്കോ കോംപ്ലക്‌സ് ഒരുങ്ങി
ഏരൂരില്‍ ഇക്കോ കോംപ്ലക്‌സ് ഒരുങ്ങി

വനവിഭവങ്ങളെ അടുത്തറിയുവാനും അവ വാങ്ങി ഉപയോഗിക്കുവാനും അവസരമൊരുക്കി ഏരൂരില്‍ ഇക്കോ കോംപ്ലക്‌സ് സജ്ജമായി. പ്രവര്‍ത്തനോദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പൊതുജന പങ്കാളിത്തത്തോടുകൂടി ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ വനമേഖലയില്‍ നടത്താന്‍ കഴിഞ്ഞു.

ഇന്ത്യയില്‍ വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ കേരളത്തിന് സാധിച്ചു. വനാവരണം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വന വകുപ്പിന്റെ നേതൃത്വത്തില്‍ ധാരാളം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഈ കാലഘട്ടത്തില്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

An Eco Complex has been set up in Erur to provide an opportunity to get acquainted with the forest resources and to purchase and use them. Minister for Forests and Wildlife K Raju inaugurated the function.
During the last five years, a lot of development work has been done in the forest sector with the participation of the public. Kerala has become one of the most forested states in India. Kerala is one of the three states in India in terms of forest cover. He said that during this period many buildings were constructed under the leadership of the Forest Department.

ലോകത്തെവിടെയുമുള്ള വനവിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും, വനവിഭവങ്ങള്‍ സംബന്ധിച്ച ഗവേഷണ പഠനങ്ങള്‍ക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. പുനലൂര്‍ വനം ഡിവിഷനിലെ അഞ്ചല്‍ റേഞ്ച് പരിധിയില്‍ വരുന്ന ഏരൂരിലാണ് ഇക്കോ കോപ്ലക്സ്. 37 സെന്റ് സ്ഥലത്ത് 3.02 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇക്കോ കോംപ്ലക്‌സില്‍ ഇക്കോഷോപ്പ്,

പ്രകൃതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് മുറികള്‍, താമസസൗകര്യം, വ്യാഖ്യാന കേന്ദ്രം എന്നിവ ഒരുക്കിയിട്ടുണ്ട്.


ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍ അധ്യക്ഷനായി.

English Summary: An Eco Complex has been set up in Erur to provide an opportunity to get acquainted with the forest resources and to purchase and use them. Minister for Forests and Wildlife K Raju inaugurated the function

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds