പ്രകൃതി കൃഷിയിലൂടെ മുന്നേറാൻ ഒരുങ്ങുകയാണ് ആന്ധ്രപ്രദേശ്.80 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയിലൂടെ 70 ശതമാനം കര്‍ഷകരെ പ്രകൃതി കൃഷിയിലേക്ക് 2024 ഓടെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.പ്രസിദ്ധ ചെലവില്ലാ പ്രകൃതി കൃഷി പ്രചാരകന്‍ സുഭാഷ് പലേക്കറുടെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
കീടനാശിനിയുടെ വിപത്ത് മനസ്സിലാക്കി കര്‍ഷകര്‍ പ്രകൃതി കൃഷിയിലേക്ക് തിരിയുകയാണ്.മാറുന്ന കാലാവസ്ഥാ പ്രതിസന്ധി ഇനി പ്രകൃതി കൃഷിയിലൂടെയായിരിക്കും നേരിടുക. 60 ലക്ഷം കര്‍ഷരെ ഈ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ16000 കോടി രൂപയുടെ പദ്ധതിയാണ് ആന്ധ്രപ്രദേശ് നടപ്പിലാക്കുന്നത്.വരള്‍ച്ച രൂക്ഷമായി ബാധിച്ച ആഡ്രപ്രദേശിലെ അനന്തപൂര്‍, പ്രകാശം, കടപ്പാ, കുര്‍ നൂല്‍, ചിറ്റൂര്‍ ജില്ലകളിലാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക.
ആന്ധ്രപ്രദേശിൻ്റെ ഈ കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിന് ലോക ഭക്ഷ്യ സംഘടനയുടേയും ഐക്യരാഷ്ട്ര സഭയുടെയും പിന്തുണയുണ്ട്. യു.എന്‍ പരിസ്ഥിതി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് സോ ലൈം ഈയിടെ ഇവിടെ സന്ദര്‍ശിച്ച് ഔദ്യോഗിക ചര്‍ച്ച നടത്തുകയുണ്ടായി.വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പ്രസിഡന്റ് പവന്‍ സുഖ്‌ദേവും, വേള്‍ഡ് അഗ്രോ ഫോറസ്ട്രി സെന്റര്‍ ഡയറക്ടര്‍ ടോമി സൈമനും സര്‍ക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ കാര്‍ഷിക മേഖലയിലെ അനിവാര്യമായ മാറ്റത്തിനൊപ്പം ഞങ്ങള്‍ ഉണ്ടാകുമെന്ന് കര്‍ഷകരും വ്യക്തമാക്കുന്നു.
Share your comments