മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ ഒരു ഐ .ടി ഉദ്യോഗസ്ഥനായ പവന്‍കുമാര്‍ തന്റെ ഉദ്യോഗം രാജിവെച്ചു സ്വന്തം ഗ്രാമത്തിലേക്ക് വരാന്‍ തീരുമാനിച്ചത് കൃഷിയോടുള്ള താല്‍പര്യം കൊണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഗോദാവരി ജില്ലയിലെ ചെറുകിട കര്‍ഷകനായ അച്ഛന്‍ ഈ തീരുമാനത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പവന്‍കുമാര്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. പുതിയ കൃഷി രീതിയായ ചെലവില്ലാ കൃഷിയെക്കുറിച്ച് വായിച്ചറിഞ്ഞ പവന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഒരു കൃഷിക്കാരനായ എന്നെ കല്യാണം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയും തയ്യാറാവില്ല എന്ന് പറഞ്ഞു അമ്മ കരഞ്ഞു .പക്ഷെ തിരിച്ചുവന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അച്ഛന്‍ ആദ്യം ഒരേക്കറില്‍ പോലും കൃഷി ചെയ്യാന്‍ എന്നെ അനുവദിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അഞ്ച് ഏക്കറും സ്വാഭാവിക കൃഷിയിലേക്കു മാറ്റാന്‍ അദ്ദേഹം അനുവദിച്ചിരിക്കുകയാണ്'പവന്‍ കുമാര്‍ പറഞ്ഞു.
ആന്ധ്രപ്രദേശില്‍ സീറോ ബജറ്റ് ജൈവകൃഷി(ചെലവില്ലാ കൃഷി ) അഥവാ ഇസ്സഡ് ബി.എന്‍ .എഫ് പ്രാവര്‍ത്തികമാക്കിയ 1,63,034 കര്‍ഷകരില്‍ ഒരാളാണ് പവന്‍ കുമാര്‍ .ഇവിടെ രാസ വളങ്ങളും,കീടനാശിനികളും, ഗോമൂത്രം,ശര്‍ക്കര,ധാന്യപ്പൊടികള്‍ എന്നിവയ്ക്ക് വഴിമാറുന്നു.ഇവയുടെ മിശ്രിതം മണ്ണിലെ സൂക്ഷ്മാണുക്കളെ വര്‍ധിപ്പിച്ച് ചെടികളുടെ വളര്‍ച്ച കൂട്ടുകയും,കൃമികീടങ്ങളില്‍ നിന്ന് വിളകളെ രക്ഷിക്കുകയും ചെയ്യുന്നു.
ഏറ്റവും മുകള്‍ ഭാഗത്തെ മണ്ണ് (മേല്‍മണ്ണ്)ഏറ്റവും കൂടുതല്‍ വളക്കൂറ് അഥവാ ക്ലേദമുള്ളത്. ഈ ഭാഗത്ത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം സജീവമായിതിനാലാണിങ്ങനെ സംഭവിക്കുന്നത്. മേല്‍മണ്ണു സംരക്ഷിക്കുന്നതിനാണ് സീറോ ബജറ്റ് ജൈവകൃഷിയിലേറ്റവും പ്രധാന്യം നല്‍കുന്നത്. ഇതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് പുതയിടല്‍.
മഹാരാഷ്ട്ര സ്വദേശിയും, 2016 -ലെ പദ്മശ്രീ അവാര്‍ഡ് ജേതാവുമായ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഋതു സാധികാര സംസ്ത (ആര്‍വൈഎസ്എസ്) എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ യു എന്‍ പരിസ്ഥിതി വകുപ്പ് ബിഎന്‍പി പാരിബാസ്, വേള്‍ഡ് അഗ്രോഫോറസ്ട്രി സെന്റര്‍ എന്നിവയും പങ്കാളികളാണ്.
ജൈവവൈവിധ്യവും സുസ്ഥിര കൃഷിയും ഒരേസമയം ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യ പാരിസ്ഥിതിക പദ്ധതിയായാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് വിഭാവനം ചെയ്യുന്നത്. 2024 ഓടു കൂടി സംസ്ഥാനത്തെ 8 ദശലക്ഷത്തോളം കൃഷിയിടങ്ങളില്‍ കൃഷി ചെയ്യുന്ന 6 ദശലക്ഷത്തോളം കര്‍ഷകരെ സാമ്പ്രദായിക കൃഷിയില്‍നിന്ന് സമ്പൂര്‍ണ സീറോ ബജറ്റ് ജൈവകൃഷിയിലേക്ക് മാറ്റും . പുറത്തുനിന്നുള്ള ഘടകങ്ങള്‍ പരമാവധി ഉപേക്ഷിച്ച് ചെലവു കുറയ്ക്കുന്ന ഈ രീതി ചുറ്റുപാടുകളില്‍ നിന്ന് ലഭ്യമായ വിഭാഗങ്ങള്‍ കൃഷിക്കായി ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ വിളവൈവിധ്യവും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനവും മണ്ണിന്റെ പുനരുജ്ജീവനവും പദ്ധതി ഉറപ്പുനല്കുന്നു.
16000 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത 6 കൊല്ലത്തേക്ക് ലക്ഷ്യമിട്ടിരിക്കുന്നതെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും, കൂടുതല്‍ വില കിട്ടാനും, പ്രകൃത്യാ ഉള്ള കൃഷിരീതി എന്ന ഒരു ബ്രാന്‍ഡ് ഉണ്ടാക്കുന്നത് കൂടുതല്‍ സഹായകമാകുമെന്നും എസ്.ഐ.എഫ് എഫ് .ചെയര്‍മാന്‍ സത്യ ത്രിപതി പറഞ്ഞു. ഡൊമേരു ഗ്രാമത്തിലെ സത്യനാരായണന്‍ എന്ന കര്‍ഷകന്‍ തന്റെ ആറ് ഏക്കറിലാണ് ചെലവില്ലാ കൃഷി രീതി പരീക്ഷിച്ചത് .കഴിഞ്ഞ മാസം ഉണ്ടായ കൊടുംകാറ്റില്‍ മറ്റു കർഷകർക്ക് നാശനഷ്ടം നേരിട്ടപ്പോൾ തന്റെ വിളകള്‍ ആരോഗ്യമുളളതായതിനാല്‍ തനിക്ക് നാശനഷ്ടമൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാസ കീടനാശിനികളുടെ ഉപയോഗമില്ലാത്തതിനാല്‍ ചെലവില്ലാ ജൈവകൃഷി ആന്ധ്രയിലെ 50 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായയും ഗുണം ചെയ്യും.ഈ രീതിയില്‍ കൃഷി ചെയ്ത ചുരയ്ക്കയില്‍ സാധാരണ പച്ചക്കറികളില്‍ കാണാത്ത വിറ്റാമിന്‍ ബി 12 ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട് .
Share your comments