1. News

നാളീകേര ഉല്പാദനത്തില്‍ രാജ്യത്ത് വന്‍ വര്‍ധന 

ഇന്ത്യയില്‍ നാളീകേര ഉല്പാദനത്തില്‍ കഴിഞ്ഞ നാല് കൊല്ലത്തിനിടെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കര്‍ഷക -ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

KJ Staff
 
ഇന്ത്യയില്‍  നാളീകേര ഉല്പാദനത്തില്‍  കഴിഞ്ഞ നാല് കൊല്ലത്തിനിടെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന്  കര്‍ഷക -ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  ഉല്‍പാദനം വര്‍ധിച്ചതും നാളികേരത്തിന്റെയും ,വെളിച്ചെണ്ണയുടെയും കയറ്റുമതി കൂടാന്‍ കാരണമായി.കേരളം,ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്.ബേക്കറികളിലും ,സോപ്പ് ,തലയില്‍തേയ്ക്കുന്ന എണ്ണ എന്നിവ നിര്‍മ്മിക്കാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നു.എന്നാല്‍ ഉത്പാദിപ്പിക്കുന്ന നാളീകേരത്തിന്റെ  35 ശതമാനം മാത്രമേ കൊപ്രയും വെളിച്ചെണ്ണയും  ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നുള്ളൂ .
 
ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ സസ്യയെണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യം.ഏതാണ്ട് 16 മുതല്‍ 17 മില്യണ്‍ ടണ്‍ സസ്യ എണ്ണയാണ് പ്രതിവര്‍ഷം ഇന്ത്യ ഇറക്കുമതിചെയ്യുന്നത്.

2013 -2014 ല്‍ ഒരു  ചതുരശ്രമീറ്ററില്‍ 10,122 ആയിരുന്ന നാളികേര ഉല്‍പാദനം 2017 -18 ല്‍  വര്‍ദ്ധിച്ചു  11,516 നാളികേരമായി. 2014- 2018 വരെ, 13,117 ഹെക്ടറില്‍ നാളീകേര കൃഷി ഉണ്ടായിരുന്നു.എന്നാല്‍  2010-2014ല്‍  ഇത് 9,561ഹെക്ടര്‍ ആയിരുന്നു. ഇന്തോനേഷ്യ,ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ്  നാളീകേര ഉല്പാദനത്തില്‍ മുന്‍പന്തിയില്‍ .
 
നാളീകേരം ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍  62,403 ഹെക്ടര്‍സ്ഥലത്ത് ശാസ്ത്രീയമായികൃഷി ചെയ്തു. 2010 -13 കാലയളവില്‍  ഇത് 36,477 ഹെക്ടര്‍ ആയിരുന്നു .നാളീകേര വികസന ബോര്‍ഡിന്റെ  കണക്കനുസരിച്ചു രാജ്യത്ത് 2015-16ല്‍ 22,167.45 മില്യണ്‍ തേങ്ങയാണ് ഉത്പാദിപ്പിച്ചത്. കേരളം ,തമിഴ്നാട് ,കര്‍ണ്ണാടക ഗുജറാത്ത് ,ഒഡീസ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍.
 
ഉത്പാദനം വര്‍ധിച്ചത് മൂലം.2017 ഓഗസ്റ്റ് മുതല്‍ മലേഷ്യ ,ഇന്തോനേഷ്യ ,ശ്രീലങ്ക എന്നീ  രാജ്യങ്ങളിലേക്ക് വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്.മാത്രമല്ല ആദ്യമായി അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഉണക്ക നാളികേരം കയറ്റുമതി ചെയ്തു .2017 -18 ല്‍ 1,602.38 കോടി രൂപയുടെ നാളികേര കയറ്റുമതിയാണ് ഇന്ത്യ നടത്തിയത് .
 
നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്ന് ഇന്ത്യക്ക്  6,448 കോടി രൂപയാണ് 2014-18 വര്‍ഷത്തില്‍  ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
English Summary: increase in coconut oil products

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds