സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡിപ്പാർട്മെണ്ടിന്റെ നേതൃത്വത്തിൽ കാമറെഡ്‌ഡി ജില്ലയിൽ എണ്ണപ്പന പ്ലാനടേഷൻ നിർമിക്കാൻ ഒരുങ്ങുകയാണ് തെലങ്കാന സംസ്ഥാനം. ബോപ്പസ്പെല്ലി അഗ്രികൾച്ചർ റിസർച്ച് സെന്ററിലാണ് ഇതിനുവേണ്ടിയുള്ള എണ്ണപ്പന തൈകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. റിസർച്ച് സെന്ററിൽ ഏതാനും എണ്ണപ്പന തൈകൾ നട്ടുകൊണ്ട് അഗ്രികൾച്ചർ മിനിസ്റ്റർ പോച്ചറാം ശ്രീനിവാസ് റെഡ്‌ഡി പദ്ധതിക്കു ആരംഭം കുറിചു.
ഇതുവരെ കമ്മം ജില്ലയിൽ മാത്രമായിരുന്നു എണ്ണപ്പനക്കൃഷി ഉണ്ടായിരുന്നത് ഈ അടുത്തകാലത്തു നൽഗൊണ്ട സൂര്യപ്പെട് ജില്ലകളിലും ഇത് ആരംഭിച്ചു അടുത്തതായി കാമറെഡ്‌ഡി ജില്ലയിലും സമീപ ജില്ലകളിലും ഇതിന്റെ സാധ്യത പരീക്ഷിക്കുകയാണ് സ്റ്റേറ്റ് ഹോർട്ടിക്കലർ ഡിപ്പാർട്മെണ്ട്. ജൂൺ 8 നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഗ്രികൾച്ചർ റിസർച്ച് സെന്ററിൽ 95 ഹെക്ടർ സ്ഥലത്തു 9 മീറ്റർ അകലത്തിൽ 136 തൈകളാണ് നട്ടത്.
3 വർഷത്തിന് ശേഷമാണ് ഈ ചെടികളിൽ നിന്ന് വരുമാനം ലഭിക്കുക കാമറെഡ്‌ഡി, നിസാമാബാദ് തുടങ്ങിയ ജില്ലകളിൽ പരീക്ഷണാടിയതാണതിൽ ചെയ്യുന്ന എണ്ണപ്പനകൃഷി വിജയമെന്നും കാണുന്ന പക്ഷം മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ജില്ലാ ഹോർട്ടിക്കലർ ഓഫീസർ ടി ശേഖർ റെഡ്‌ഡി അറിയിച്ചു. എല്ലാവർഷവും 75000 കോടിരൂപയുടെ ഭക്ഷ്യ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഇതിൽ കൂടുതലും പാം മോയിൽ ആണ് അതിനാൽത്തന്നെയാണ് കേന്ദ്ര സംസ്ഥാനസർക്കാറുകൾ എണ്ണപ്പനകൃഷിക്ക് കർഷകരെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. എണ്ണപ്പന തോട്ടങ്ങൾക്കു ചുറ്റും മലബാർ വേപ്പ് കൃഷിചെയ്യാനും അദ്ദേഹം കർഷകരോട് നിർദേശിച്ചു.തീരപ്രദേശങ്ങളിലും കമ്മ ജില്ലയിലും മാത്രമേ എണ്ണപ്പന വളരൂ എന്നായിരുന്നു ആദ്യമുണ്ടായിരുന്ന വിശ്വാസം എന്നാൽ തെലങ്കാനയിൽ ഏഴു ലക്ഷം ഏക്കറോളം സ്ഥലം എണ്ണപ്പനകൃഷിക്ക്
Share your comments