1. News

വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനം - മന്ത്രി ടി.എം. തോമസ് ഐസക്

കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയിലെ കാപ്പി പൊടി അന്താരാഷ്ട്ര വിപണന സാധ്യത ഉറപ്പ് നല്‍കുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല സാധ്യമാക്കുനതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കും.

K B Bainda
wayanadu coffee
തദ്ദേശ സ്ഥാപനങ്ങളുടെ സഹകര ണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കും.

വയനാട് :കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയിലെ കാപ്പി പൊടി അന്താരാഷ്ട്ര വിപണന സാധ്യത ഉറപ്പ് നല്‍കുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറ ഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല സാധ്യമാക്കുനതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകര ണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കും.

ഇതിലൂടെ ജില്ലയുടെ മുഖമുദ്രയായി ഇക്കോ- ടൂറിസം മാറും. പാക്കേജ് പ്രഖ്യാപനത്തിലൂടെ ജനകീയ വികസന യജ്ഞത്തിനാണ് വഴി തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളെ കോര്‍ത്തിണക്കിയുള്ള ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കര്‍ഷക നാടിന് മുന്നേറ്റം - മന്ത്രി ഇ.പി. ജയരാജന്‍

കാര്‍ഷിക പാക്കേജ് പ്രഖ്യാപനം ജില്ലയുടെ കാര്‍ഷിക രംഗത്തെ വന്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയായ വയനാട്ടിലെ കാപ്പി കൃഷിയെ അന്താരാഷ്ട്ര വിപണി യിലേക്ക് ഉയര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ജില്ലയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കു ന്നതിനുള്ള സാധ്യതകളും ഐ.ടി മിഷന്റെ സഹകരണത്തോടെ പരിശോധിച്ച് വരികയാണ്.

ജില്ലയിലെ പഴ വര്‍ഗ്ഗങ്ങളും, പച്ചക്കറികളും മൂല്യ വര്‍ധിത ഉത്പന്നങ്ങളായി മാറ്റുന്നതിനായി ഫുഡ് പാര്‍ക്ക് ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യ മിടുന്നുണ്ട്. ഇതിനെല്ലാം അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്താനും സാധിക്കും. കാര്‍ഷിക ഉത്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളും സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും നാടിന് ഗുണകരമാകും.

English Summary: Announcement to change the face of Wayanad - Minister TM Thomas Isaac

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds