
ട്രാക്ടറും കൃഷിക്കാവശ്യമായ യന്ത്രങ്ങളും കർഷകർക്ക് ആപ്പ് വഴി വാടകയ്ക്ക് കിട്ടും. ഇതിനായി കേന്ദ്ര കേന്ദ്ര കൃഷി മന്ത്രാലയം ‘സിഎച്ച്സി–ഫാം മെഷിനറി’ ആപ്പ് പുറത്തിറക്കി. ഇതിനു പുറമേ ‘കൃഷി കിസാൻ’ ആപ്പും കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ അവതരിപ്പിച്ചു.ചെറുകിട കർഷകരെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് ഇത് അവതരിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു.ഇതുവരെ 40,000 സെന്ററുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൂടെ 1,20,000 യന്ത്രങ്ങൾ നൽകാനുള്ള സൗകര്യമുണ്ട്.സമീപത്തുള്ള സെന്റർ, വാടക നിരക്ക് തുടങ്ങിയവ ലഭ്യമാകും. ഭോപ്പാൽ, വാരാണസി, രാജ്കോട്ട്, നന്ദേഡ് എന്നിവിടങ്ങളിലെ കാലാവസ്ഥയും കൃഷി കിസാൻ ആപ്പിലൂടെ അറിയാൻ കഴിയും. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം നടപ്പാക്കുന്നത്.
Share your comments