ഡൽഹി സർക്കാരിന് കീഴിൽ അർബൻ ലീഡേഴ്സ് ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മന്ത്രിമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും പ്രവർത്തിക്കേണ്ടിവരിക. നയരൂപവത്കരത്തിന് വേണ്ട സഹായങ്ങൾ ചെയ്യുക, സർക്കാർ പദ്ധതികളും സംരഭങ്ങളും നടപ്പാക്കാൻ സഹായിക്കുക എന്നിവയായിരിക്കും ഉദ്യോഗാർത്ഥിയുടെ മുഖ്യ ഉത്തരവാദിത്വങ്ങൾ. ഫെലോ, അസോസിയേറ്റ് ഫെലോ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷിക്കാനുള്ള യോഗ്യത
ഫെലോ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ പൊതുസേവനത്തില്‍ അഭിനിവേശമുള്ളവരും 35 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. പിഎച്ച്ഡിയും ഒരു വര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും മൂന്നുവര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അസോസിയേറ്റ് ഫെലോയിൽ അപേക്ഷിക്കുന്നവർക്ക് 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമാണ് യോഗ്യത. ഫെലോകൾക്ക് മാസം ഒന്നേകാൽ ലക്ഷം രൂപവീതവും അസോസിയേറ്റ് ഫോലോയ്ക്ക് മാസം 75,000 രൂപയുമായിരിക്കും ശമ്പളം. ഒറ്റത്തവണ ഗ്രാന്റായി എല്ലാവർക്കും 35,000 രൂപയും ലഭിക്കും. അപേക്ഷിക്കാൻ https://ddc.delhi.gov.in/cmulf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Share your comments