-
-
News
മത്സ്യകൃഷിക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവില്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവില്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനകീയ മത്സ്യകൃഷി പദ്ധതിപ്രകാരം ജില്ലയില്‍ സബ്സിഡിയോടുകൂടി നടപ്പിലാക്കുന്ന 'റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍' എന്ന പദ്ധതിയിലേക്കും അന്‍പത് സെന്റിന് മുകളിലേക്ക് കുളങ്ങളുളള കര്‍ഷകര്‍ക്ക് 'കുളങ്ങളിലെ ഗിഫ്റ്റ് മത്സ്യകൃഷി' എന്ന പദ്ധതിയിലേക്കും അപേക്ഷ നല്‍കാം.
താല്പര്യമുളള കര്‍ഷകര്‍ക്ക് അപേക്ഷാ ഫോറം അതതു പഞ്ചായത്തുകളില്‍ നിന്നും മാര്‍ച്ച് 10ന് ശേഷം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, ജില്ലാ ജലകൃഷി വ്യാപനകേന്ദ്രം, കുമളി പി..ഒ, ഇടുക്കി-685509 എന്ന വിലാസത്തില്‍ മാര്‍ച്ച് 20 നകം ലഭിക്കണം. വിവരങ്ങള്‍ക്ക് 04869 222326 എന്ന നമ്പറില്‍ ബന്ധപ്പെടണം.
English Summary: Application invited for Fish Farming
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments