വെസ്റ്റേൺ കോൾ ഫീൽഡ്സിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യയുടെ കീഴിൽ നാഗ്പ്പൂർ ആസ്ഥാനമായുള്ള വെസ്റ്റേണ് കോൾ ഫീൽഡ്സിലാണ് ഒഴിവുകൾ. ആകെമൊത്തം 1281 അപ്രന്റിസ് ഒഴിവുകളാണ് ഉള്ളത്. ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനമുണ്ടായിരിക്കും.
ട്രേഡ് അപ്രന്റിസ് 965, ഗ്രാജ്വേറ്റ് അപ്രന്റിസ്101, ടെക്നീഷ്യന് അപ്രന്റിസ് 215 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈൻ എഞ്ചിനീയറിങ്ങിൽ ബി.ഇ/ബിടെക്. എൻ.ടി.എൽ പോർട്ടലിൽ എന്‌റോൾ ചെയ്യണം. ടെക്നീഷ്യന് അപ്രന്റിസ്: മൈനിങ്/മൈനിങ് ആൻഡ് മൈൻ സർവേയിംഗിലുള്ള ഡിപ്ലോമ. എൻ.ടി.എൽ പോർട്ടലിൽ എൻ റോൾ ചെയ്യണം. വിശദവിവരങ്ങളറിയാൻ വെസ്റ്റേൺ കോൾ ഫീൽഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.westerncoal.in സന്ദർശിക്കുക.
Applications are invited to Apprentice posts in Western Coal Fields. The vacancies are in the Nagpur-based Western Coal Fields under Coal India, a central government agency. There are a total of 1281 apprentice vacancies. The vacancies are in Graduate, Technician and Trade Apprentice categories. Those selected will have one year of training.
The vacancies are Trade Apprentice 965, Graduate Apprentice 101 and Technician Apprentice 215. Qualification: Graduate Apprentice: BE / BTech in Mine Engineering Must be enrolled in NTL Portal. Technician Apprentice: Diploma in Mining / Mining and Mine Surveying. Must be enrolled in NTL Portal. Visit the official website of Western Coal Fields www.westerncoal.in for details.
എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 ഒഴിവിലേക്ക് നിയമനം നടത്തുന്നു
Share your comments