News

ഓരു ജല കൂട് മത്സ്യ കൃഷിക്ക് അപേക്ഷകൾ ക്ഷണിച്ചു

വിപണിയിൽ ഏറെ പ്രിയമുള്ള കാളാഞ്ചി, കരിമീൻ, പൊമ്പാനോ, കോബിയ തുടങ്ങിയ മത്സ്യങ്ങൾ കൂടുകളിൽ കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.

ആലപ്പുഴ:ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ കീഴിൽ പൊതു ജലാശയങ്ങളിലെ ഓരു ജല കൂട് മത്സ്യ കൃഷിക്ക്  അപേക്ഷകൾ ക്ഷണിച്ചു. വിപണിയിൽ ഏറെ പ്രിയമുള്ള കാളാഞ്ചി, കരിമീൻ, പൊമ്പാനോ, കോബിയ തുടങ്ങിയ മത്സ്യങ്ങൾ കൂടുകളിൽ കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.  മൂന്നര ലക്ഷം  രൂപയാണ് ഒരു യൂണിറ്റിന്റെ ചെലവ്.The cost of a unit is Rs 3.5 lakh.  40 ശതമാനം സബ്‌സിഡി ലഭിക്കും. സ്വന്തമായോ ഗ്രൂപ്പുകളായോ കൃഷി ഏറ്റെടുത്തു നടത്താം. താൽപര്യമുള്ളവർ  അപേക്ഷകൾ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി  ഒക്ടോബർ 29. വൈകിട്ട് 5 മണി.

കൂടുതൽ വിവരങ്ങൾക്ക്  ഫോൺ:  0477 2252814

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഫിഷറീസ് വകുപ്പ് സാഗര്‍മിത്രകളെ തെരഞ്ഞടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

#Fisheries #Kerala #fishfarminng  #Alappuzha #loan


English Summary: Applications are invited for aquaculture-kjaboct2420

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine