ഭിന്നശേഷിക്കാർക്കുള്ള ഹോർട്ടികൾച്ചർതെറാപ്പി പരിശീലന പരിപാടിക്ക് അപേക്ഷകൾ ക്ഷണിച്ചു. ആറ് മാസത്തെ പരിശീലനപരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ, 18 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.
ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കേണ്ടതാണ്. ഒക്ടോബർ 20ന്, രാവിലെ 9.30ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്നാണ് അറിയിപ്പ്.
അപേക്ഷയും ബയോഡേറ്റയും അയക്കേണ്ട മേൽവിലാസം ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി സയൻസ് കാർഷിക കോളേജ്, വെള്ളായണി- 695522
സസ്യങ്ങളെയും അവയുടെ പരിപാലനത്തെയും പരിശോധിക്കുന്ന പരിശീലനമാണ് ഹോർട്ടികൾച്ചർ തെറാപ്പി.
ശാരീരികവും മാനസികവുമായ വൈകല്യമുള്ളവർക്ക് പൂന്തോട്ട പരിപാലന പ്രവർത്തനങ്ങൾ അനുയോജ്യമാണ്. സസ്യങ്ങളുടെ വളർച്ചയും വികാസവും മനുഷ്യർക്ക് അവരുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. അതിനാലാണ് ഹോർട്ടികൾച്ചർ തെറാപ്പി ഒരു ചികിത്സാരീതിയായും കണക്കാക്കി വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
Share your comments