കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം കോളേജ് അല്ലെങ്കിൽ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് വേണ്ടി അനുവദിക്കുന്ന 2022-23 അധ്യയന വർഷത്തേക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ അയക്കുന്നവർ കേരള സ്റ്റേറ്റ് ഹയർ സെക്കൻ്ററി അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കന്ററി ബോർഡ് 2022 12ാം ക്ലാസ് പരീക്ഷയിൽ 80% കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരോ അല്ലെങ്കിൽ റഗുലർ ബിരുദ കോഴ്സിന് ചേർന്നവരോ ആയിരിക്കണം. പ്രത്യേക ശ്രദ്ധിക്കുക കറസ്പോണ്ടൻ്റ് കോഴ്സിനോ അല്ലെങ്കിൽ ഡിസ്റ്റൻസ് കോഴ്സിനോ അല്ലെങ്കിൽ ഡിപ്ലോമ കോഴ്സിനോ ചേർന്നവർക്ക് ഈ സ്കോളർഷിപ്പിനോ അപേക്ഷിക്കുവാൻ കഴിയില്ല.
പ്രായം 18-25 നും മദ്ധ്യേ. അപേക്ഷകൾ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31 ആണ്. വിശദവിവരങ്ങൾക്ക്
www.collegiateedu.kerala.gov.in അല്ലെങ്കിൽ www.dcescholarship.kerala.gov.in എന്ന ലിങ്കിലോ 9447096580 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്, ഇമെയിൽ: centralsectorscholarship@gmail.com.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• പ്ലസ് ടു കഴിഞ്ഞ് തുടർപഠനം നടത്തുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
• അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സിന് പഠിക്കുന്നവർ ആയിരിക്കണം.
• പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയ വർ ആയിരിക്കണം.
• അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്
• മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ പാടുള്ളതല്ല, അവർ അർഹരല്ല
• ആകെ സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്ക് സംവരണം ചെയ്തിരിക്കുന്നു.
• 15% സ്കോളർഷിപ്പുകൾ എസ് സി വിഭാഗത്തിനും 7. 5% സ്കോളർഷിപ്പുകൾ എസ് ടി വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ ഓ ബി സി വിഭാഗത്തിനും ഓരോ വിഭാഗത്തിന്റെയും 5% ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ചിരിക്കുന്നു.
• അപേക്ഷകർ 18 മുതൽ 25 വയസ്സിന് ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
• ബിരുദതലം മുതൽ പരമാവധി അഞ്ച് വർഷത്തേക്ക് സ്കോളർഷിപ്പ് നൽകുന്നത്. കൂടാതെ പ്രവേശനം ലഭിച്ച ആദ്യ മാസം മുതലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
സ്കോളർഷിപ്പ് തുക
ബിരുദതലത്തിൽ പ്രതിമാസം 1000/- രൂപ
ബിരുദാനന്തര ബിരുദതലത്തിൽ പ്രതിമാസം 2000/- രൂപയുമാണ് സ്കോളർഷിപ്പ് തുക.( പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ പിജി 5 വർഷത്തേക്ക് ലഭിക്കും )
ഒരു അധ്യായന വർഷത്തിൽ പരമാവധി 10 മാസമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കൊപ്ര വില ഇടിഞ്ഞു, നെല്ല് സംഭരണം പ്രതിസന്ധിയിൽ; കൂടുതൽ കാർഷിക വാർത്തകൾ
Share your comments