സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കരകൗശല അവാർഡ് 2020-21 ന് അപേക്ഷ ക്ഷണിച്ചു.
ദാരു ശിൽപങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശിൽപങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശിൽപങ്ങൾ, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നൽ, ലോഹ ശിൽപങ്ങൾ, ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ശിൽപങ്ങൾ, വിവിധ വസ്തുക്കളിൽ നിർമ്മിച്ചവ (മുകളിൽ ഉൾപ്പെടാത്തവ) എന്നീ ഏഴ് വിഭാഗങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ഏപ്രിൽ 15ന് മുൻപ് അതത് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിൽ നൽകണം.
വിശദവിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിലോ/ കരകൗശല വികസന കോർപ്പറേഷന്റെ കേന്ദ്രകാര്യാലയത്തിന്റെ വാണിജ്യ വിഭാഗവുമായോ ബന്ധപ്പെടുക.
Share your comments