<
  1. News

ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരം 2023 ലേക്ക് ഇപ്പോൾ അപേക്ഷിക്കാം... കൂടുതൽ കാർഷിക വാർത്തകൾ

പ്രധാനമന്ത്രിയുടെ “വിദ്യാലക്ഷ്മി” പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; പദ്ധതിക്കായി 3600 കോടി നീക്കി വയ്ക്കും, സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരം 2023 ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി നവംബർ 15, സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് ജാമ്യമോ ഈടോ ഇല്ലാതെ വായ്പ ലഭ്യമാക്കുന്ന പ്രധാനമന്ത്രി “വിദ്യാലക്ഷ്മി” പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ജാമ്യമോ ഈടോ ഇല്ലാതെ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2024-25 മുതൽ 2030-31 വരെ 7 ലക്ഷം പുതിയ വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് 3,600 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് അംഗീകാരം നൽകിയത്. പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ വായ്പ നൽകാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ, എൻഐആർഎഫ് റാങ്കിൽ ആദ്യ നൂറ് സ്ഥാനങ്ങളിൽ വരുന്ന സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. പദ്ധതിയിൽ 3% പലിശ സബ്‌സിഡിയും ഓരോ വർഷവും ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് ഇ-വൗച്ചറുകളും ഉൾപ്പെടും. കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദേശീയ വിദ്യാഭ്യാസ നയം 2020-ൽ നിന്ന് വികസിപ്പിച്ചതാണ് പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ട്യൂഷൻ ഫീസും കോഴ്‌സുമായി ബന്ധപ്പെട്ട ചെലവുകളും ഉൾക്കൊള്ളുന്ന വായ്പകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്ഷ്യം . ഡിജിറ്റലും സുതാര്യവുമായി വിദ്യാർത്ഥി സൗഹൃദ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. മറ്റ് സർക്കാർ സ്‌കോളർഷിപ്പുകൾക്കോ ​​പലിശ ആനുകൂല്യങ്ങൾക്കോ ​​അർഹതയില്ലാത്ത എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലയളവിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ പിന്തുണ ലഭിക്കും.

2. 2023 വർഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന പുരസ്‌കാരങ്ങൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജൈവവൈവിധ്യ സംഭക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്‌ചവെക്കുന്ന ജൈവവൈവിധ്യ പരിപാലന സമിതി (BMC) കളെയും, കാവ് സംരക്ഷകരെയും, വ്യക്തികളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് "സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരം" (State Biodiversity Conservation Award).

പുരസ്‌കാരങ്ങൾ

» മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (BMC) (ഒന്നാം സമ്മാനം, രണ്ടാം സമ്മാനം)
ഹരിതവ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ മേഖല - ഉദാ: കാവ്, പുഴ, തോട്, കണ്ടൽ, കുളം ഉൾപ്പെടെയുള്ള ജൈവവൈവിധ്യ സംരക്ഷണം)
» മികച്ച സംരക്ഷക കർഷകൻ, മികച്ച (Best Custodian Farmer) (സസ്യജാലം - തനത് വിളയിനങ്ങൾ)
» മികച്ച സംരക്ഷക കർഷകൻ, മികച്ച സംരക്ഷക കർഷക (ജന്തുജാലം തനത് കന്നുകാലി, പക്ഷി, മത്സ്യം തുടങ്ങിയ ഇനങ്ങൾ)
» മികച്ച കാവ് സംരക്ഷണ പുരസ്ക്‌കാരം (വ്യക്തി /ട്രസ്റ്റ്)
» ജൈവവൈവിധ്യ മാധ്യമ പ്രവർത്തക/ മാധ്യമ പ്രവർത്തകൻ (ദൃശ്യ, ശ്രവ്യമാധ്യമം)
» ജൈവവൈവിധ്യ പത്രപ്രവർത്തക/ പത്രപ്രവർത്തകൻ (അച്ചടി മാധ്യമം)
» മികച്ച ജൈവവൈവിധ്യ സ്‌കൂൾ
» മികച്ച ജൈവവൈവിധ്യ കോളേജ്
» മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണ, പൊതുമേഖല)
» മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സ്വകാര്യമേഖല)

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org & കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 24/3219, നം. 43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ. തിരുവനന്തപുരം-695003, 0471 2724740.

3. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേര്‍ന്ന വടക്കന്‍ തമിഴ്നാട് തീരം, അതിനോട് ചേര്‍ന്ന കടല്‍ പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Apply Now for Biodiversity Conservation Award 2023... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds