<
  1. News

ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങളുടെ പോഷകാധിഷ്ഠിത സബ്‌സിഡി നിരക്കുകൾക്കും പുതിയ വളം ഗ്രേഡുകൾക്കും അംഗീകാരം

2024 ഖാരിഫ് കാലയളവിൽ (01.04.2024 മുതൽ 30.09.2024 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസിക് (P&K) വളങ്ങളുടെ പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾക്കും NBS പദ്ധതിക്കുകീഴിൽ 3 പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്തുന്നതിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Meera Sandeep
ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങളുടെ പോഷകാധിഷ്ഠിത സബ്‌സിഡി നിരക്കുകൾക്കും പുതിയ വളം ഗ്രേഡുകൾക്കും അംഗീകാരം
ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങളുടെ പോഷകാധിഷ്ഠിത സബ്‌സിഡി നിരക്കുകൾക്കും പുതിയ വളം ഗ്രേഡുകൾക്കും അംഗീകാരം

തിരുവനന്തപുരം:  2024 ഖാരിഫ് കാലയളവിൽ (01.04.2024 മുതൽ 30.09.2024 വരെ) ഫോസ്ഫാറ്റിക്, പൊട്ടാസിക്ക് (P&K) പോഷകങ്ങളെ അടിസ്ഥാനമാക്കിയുള്ള സബ്സിഡി (NBS) നിരക്കു നിശ്ചയിക്കുന്നതിനും എൻബിഎസ് പദ്ധതിക്കു കീഴിൽ 3 പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്തുന്നതിനുമുള്ള രാസവളം വകുപ്പിന്റെ നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 2024 ഖാരിഫ് കാലയളവിലേക്കുള്ള ബജറ്റ് ആവശ്യകത ഏകദേശം 24,420 കോടി രൂപയായിരിക്കും.​

പ്രയോജനങ്ങൾ:

  1. കർഷകർക്ക് സബ്‌സിഡിയിലും താങ്ങാനാകുന്ന വിലയിലും ന്യായമായ വിലയിലും രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കും.

  2. രാസവളങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും അന്താരാഷ്ട്ര നിരക്കുകളിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്തു പി&കെ വളങ്ങളുടെ സബ്‌സിഡി യുക്തിസഹമാക്കും.

iii. എൻബിഎസിൽ മൂന്നു പുതിയ ഗ്രേഡുകൾ ഉൾപ്പെടുത്തുന്നത്, സമീകൃത മണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മണ്ണിന്റെ ആവശ്യകത അനുസരിച്ചു സൂക്ഷ്മ പോഷകങ്ങൾ ഉപയോഗിച്ചു ശക്തിപ്പെടുത്തിയ രാസവളങ്ങൾ തിരഞ്ഞെടുക്കുന്നതിനു കർഷകർക്കു ബദലുകൾ വാഗ്ദാനം ചെയ്യുന്നതിനും സഹായിക്കും.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

കർഷകർക്കു മിതമായ നിരക്കിൽ ഈ രാസവളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിന്, ഖാരിഫ് 2024ലെ (01.04.2024 മുതൽ 30.09.2024 വരെ ബാധകം) അംഗീകൃത നിരക്കുകളെ അടിസ്ഥാനമാക്കി P&K വളങ്ങളുടെ സബ്‌സിഡി നൽകും.

 

പശ്ചാത്തലം:

രാസവളം നിർമാതാക്കൾ/ഇറക്കുമതിക്കാർ മുഖേന കർഷകർക്കു സബ്‌സിഡി വിലയിൽ 25 ഗ്രേഡുകളുള്ള പി ആൻഡ് കെ വളങ്ങൾ ഗവണ്മെന്റ് ലഭ്യമാക്കുന്നു. 01.04.2010 മുതലുള്ള NBS പദ്ധതിയാണ് P&K വളങ്ങളുടെ സബ്‌സിഡി നിയന്ത്രിക്കുന്നത്. കർഷകസൗഹൃദ സമീപനത്തിന് അനുസൃതമായി, കർഷകർക്കു താങ്ങാനാകുന്ന വിലയിൽ P&K വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. യൂറിയ, ഡിഎപി, എംഒപി, സൾഫർ എന്നിവയുടെ അന്താരാഷ്ട്ര വിലയിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത്, ഫോസ്ഫാറ്റിക്, പൊട്ടാസിക് (പി & കെ) വളങ്ങളുടെ ഖാരിഫ് 2024ലെ എൻബിഎസ് നിരക്ക് 01.04.2024 മുതൽ 30.09.2024 വരെ പ്രാബല്യത്തിൽ വരുത്താൻ ഗവണ്മെന്റ് തീരുമാനിച്ചു. എൻബിഎസ് പദ്ധതിക്കു കീഴിൽ 3 പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്താനും ഗവണ്മെന്റ് തീരുമാനിച്ചു. കർഷകർക്ക് താങ്ങാനാകുന്ന നിരക്കിൽ രാസവളം ലഭ്യമാക്കുന്നതിന് അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകൾ അനുസരിച്ച് രാസവളം കമ്പനികൾക്കു സബ്‌സിഡി നൽകും.

English Summary: Approval of nutrient-based subsidy rates for phosphatic n potassic fertilizers n new fertilizer grades

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds