കോഴിക്കോട്: ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വടകര ജില്ലാ ആശുപത്രി സന്ദർശിച്ചു. വാർഡുകളും മറ്റും സന്ദർശിച്ച മന്ത്രി ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. രോഗികളോട് ചികിത്സയെ കുറിച്ചും സേവനങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. ആശുപത്രിയിലെ ജീവനക്കാരുമായും മന്ത്രി സംവദിച്ചു. ഒപിയിൽ ഉൾപ്പടെ പരിശോധന നടത്തി സേവനങ്ങൾ മെച്ചപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി.
കെ കെ രമ എംഎൽഎ, കൗൺസിലർ അജിത ചീരാം വീട്ടിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന, എഡിഎച്ച്എസ് ഡോ. നന്ദകുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, വടകര ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. സരള നായർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Health Minister Veena George visited the Vadakara District Hospital as part of the 'Ardram Health' programme. The minister visited the wards etc. and evaluated the operations of the hospital. Patients were asked about treatment and services. The minister also interacted with the staff of the hospital. Minister directed to improve services by conducting inspection including OP.
KK Rama MLA, Councilor Ajitha Cheeram at home, District Medical Officer Dr. KK Rajaram, Director of Health Department Dr. KJ Reena, ADHS Dr. Dr. Nandakumar, NHM District Program Manager. Dr. Shaji CK, Superintendent of Vadakara District Hospital. Sarala Nair, health department officials, management committee members etc. were also present with the minister.
Share your comments