വീട് വയ്ക്കാനായി വായ്പ എടുക്കാൻ ആലോചനയുണ്ടോ? എങ്കിൽ വായ്പത്തുക അത്ര എന്ന കണക്കുകൂട്ടൽ കാണുമല്ലോ? ആ തുകയുടെ ഈക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്‌സ് അഥവാ EMI എത്ര ആയിരിക്കും എന്നറിയണ്ടേ? വായ്പയ്ക്കായി ബാങ്കിനെ സമീപിക്കും മുമ്പ് ഇഎംഐ തുക ഏകദേശം എത്രയാകുമെന്ന് അറിഞ്ഞിരിക്കാൻ ഒരു മാർഗമുണ്ട്
ഇഎംഐ തുകയില്‍ രണ്ട് ഭാഗങ്ങളാണുള്ളത്, മുതലും പലശയും. വായ്പ എടുത്തതിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ പലിശ തുകയായിരിക്കും ഇഎംഐയില്‍ കൂടുതല്‍ ഭാഗവും വഹിക്കുന്നത്. എന്നാല്‍ വായ്പ കാലാവധി അവസാനിക്കുമ്പോഴേക്കും ഇഎംഐയുടെ മുഖ്യഭാഗം മുതല്‍ തുകയായി മാറും..
പ്രതിമാസ, ഇഎംഐ തുക കണക്കാാക്കുന്നത് മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. കുടിശ്ശികയുള്ള മുതല്‍ തുക, വായ്പാ കാലാവധി, വായ്പയുടെ പലിശ നിരക്ക് എന്നിവയാണവ. നിങ്ങളുടെ മുതല്‍ കുടിശ്ശിക ഏറെയുണ്ടെങ്കില്‍ നിങ്ങളുടെ ഇഎംഐ തുകയും ഉയര്‍ന്നതായിരിക്കും. എങ്കിലും നിങ്ങള്‍ കൂടുതല്‍ നീണ്ട കാലാവധിയിലേക്കാണ് വായ്പ എടുക്കുന്നത് എങ്കില്‍ പലിശ നിരക്കിനെ അടിസ്ഥാനമാക്കി ഇഎംഐയില്‍ കുറവുണ്ടാകും. ഇതേ രീതിയാണ് പലിശ നിരക്കിന്റെ കാര്യത്തിലും. പലിശ നിരക്ക് ഉയര്‍ന്നതാണെങ്കില്‍ ഇഎംഐ തുകയും ഉയര്‍ന്നതായിരിക്കും.
ഇനി ഇഎംഐ കണ്ടെത്താനുള്ള സൂത്രവാക്യം എന്തെന്ന് നോക്കാം
എക്‌സലിലെ പിഎംടി ഫോര്‍മുല ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഎംഐ എളുപ്പത്തില്‍ കണക്കാക്കുവാന്‍ സാധിക്കും. ഇതിനായി മൂന്ന് കാര്യങ്ങളാണ് നിങ്ങള്‍ അറിയേണ്ടത്. വായ്പയുടെ പലിശ നിരക്ക്(റേറ്റ്), വായ്പാ കാലാവധി (എന്‍പിആര്‍), വായ്പാ തുക അഥവാ പ്രസന്റ് വാല്യു (പി.വി) എന്നീ ഘടകങ്ങള്‍ ഉപയോഗിച്ച് ഇഎംഐ കണക്കാക്കാം.
ഇഎംഐ പ്രതിമാസം നല്‍കുന്നതിനാല്‍ പലിശ നിരക്കും പ്രതിമാസ നിരക്കിലാണ് എടുക്കേണ്ടത്. അതായത് ഉദാഹരണത്തിന് പലിശ നിരക്ക് 10 ശതമാനമാണെങ്കില്‍ അതിനെ 12 കൊണ്ട് ഹരിക്കേണം. വായ്‌പാ കാലാവധിയും എത്ര മാസങ്ങള്‍ എന്ന കണക്കിലാണ് എടുക്കേണ്ടത്.
ഉദാഹരണത്തിന് നിങ്ങളുടെ വായ്പാ കാലാവധി 20 വര്‍ഷമാണെങ്കില്‍ ഇഎംഐ കണക്കാക്കുമ്പോള്‍ എടുക്കേണ്ടുന്ന കാലാവധി 20x12 = 240 മാസങ്ങള്‍ എന്നതാണ്. അതായത് 50 ലക്ഷം രൂപ 10 ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷക്കാലയളവിലേക്ക് നിങ്ങള്‍ ഭവനവായ്പയായി എടുത്താല്‍ നിങ്ങള്‍ അടയ്‌ക്കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 48,251 രൂപയാണ്.
Share your comments