വാര്‍ദ്ധക്യത്തെക്കുറിച്ച് ആശങ്കയുണ്ടോ? 60000 രൂപ വരെയുള്ള പെൻഷൻ നേടുക, വിശദവിവരങ്ങൾ.
ഇനി വാര്‍ദ്ധക്യത്തെക്കുറിച്ച് ആശങ്ക വേണ്ട. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്ക് പെൻഷൻ ഇല്ലാത്തത് ആലോചിച്ച് ഇനി വേവലാതി വേണ്ട. കേന്ദ്ര സർക്കാരിൻറെ അടൽ പെൻഷൻ സ്‌കീമിൽ പൈസ നിക്ഷേപിച്ച് മാസം തോറും പെൻഷൻ നേടാം. അടൽ പെൻഷൻ സ്‌കീം അനുസരിച്ച് നിങ്ങളുടെ നിക്ഷേപ തുക അനുസരിച്ച് 1000 തൊട്ട് 5000 രൂപ വരെയുള്ള പ്രതിമാസ പെൻഷൻ നേടാവുന്നതാണ്. 40 വയസ്സ് പ്രായം വരെയുള്ളവർക്ക് Atal Pension Yojana സ്കീമിലേക്ക് അപേക്ഷ നൽകാവുന്നതാണ്.
Atal Pension Yojana (or APY, previously known as Swavalamban Yojana) is a government-backed pension scheme in India, primarily targeted at the unorganised sector
വർഷത്തിൽ 60,000 രൂപ പെൻഷൻ ലഭിക്കുന്നതിന്
അടൽ പെൻഷൻ യോജന സ്കീം അനുസരിച്ച്, ഒരു നിശ്ചിത തുക സ്‌കീമിൽ നിക്ഷേപിക്കുകയാണെങ്കിൽ, retirement നു ശേഷം നിങ്ങൾക്ക് 1000 മുതൽ 5000 രൂപ വരെയുള്ള പെൻഷൻ മാസംതോറും ലഭിക്കുന്നതാണ്. 60 രൂപ എല്ലാ ആറുമാസം കൂടുമ്പോഴും അടയ്ക്കുകയാണെങ്കിൽ, 60 വയസ്സിനു ശേഷം ജീവിതകാലം മുഴുവൻ 5000 രൂപ പ്രതിമാസമായോ, 60000 രൂപ വർഷംതോറുമോ ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പു നൽകുന്നു.
210 രൂപ പ്രതിമാസം അടച്ച്, മാസംതോറും 5000 രൂപ പെൻഷൻ നേടുക
പതിനെട്ടു വയസ്സുമുതൽ 210 രൂപ പ്രതിമാസം ((3 മാസത്തിൽ ഒരിക്കലാണെങ്കിൽ 626 രൂപയും, 6 മാസത്തിൽ ഒരിക്കലാണെങ്കിൽ 1239 രൂപയും) അടക്കുകയാണെങ്കിൽ, 5000 രൂപയായിരിക്കും പ്രതിമാസം പെൻഷനായി നേടുക. പതിനെട്ടു വയസ്സുമുതൽ മാസംതോറും 42 രൂപ അടയ്ക്കുകയാണെങ്കിൽ പ്രതിമാസം 1000 രൂപ പെൻഷൻ നേടാം.
ചെറു പ്രായത്തിൽ തന്നെ ചേരുകയാണെങ്കിൽ കൂടുതൽ നേട്ടങ്ങൾ
5000 രൂപ പെൻഷൻ ലഭിക്കുന്നതിനായി, 35 വയസുള്ള ഒരാൾ ഈ സ്‌കീമിൽ ചേരുകയാണെങ്കിൽ അയാൾക്ക് എല്ലാ അഞ്ചുമാസം കൂടുമ്പോഴും 25 വർഷത്തേക്ക് 5323 രൂപ അടക്കേണ്ടിവരും, അതായത് മൊത്തം 2.66 ലക്ഷം രൂപ നിക്ഷേപിക്കേണ്ടിവരും. എന്നാൽ 18 വയസ്സിൽ ചേരുകയാണെങ്കിൽ, 1.04 ലക്ഷം മാത്രം നിക്ഷേപിച്ചാൽ മതിയാകും. ഇതിൽ 1.60 ലക്ഷം രൂപയുടെ വ്യതാസം വരുന്നു.
അടൽ പെൻഷൻ യോജന സ്‌കീമിൽ ചേരാനുള്ള യോഗ്യതകൾ
1. ഇന്ത്യൻ പൗരത്വം
2. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം
3. ചുരുങ്ങിയത് 20 വർഷമെങ്കിലും വരിസംഖ്യ അടയ്ക്കണം.
4. ആധാർ കാർഡ് ബന്ധിപ്പിച്ചുകൊണ്ടുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾക്ക് വിസിറ്റ് ചെയ്യുക - www.npscra.nsdl.co.in/
കർഷകർക്ക് മാസം 3000 രൂപ കേന്ദ്ര പെൻഷൻ
Share your comments