1. News

അടയ്ക്ക പൊളിക്കുന്ന ഉപകരണവുമായി രാമകൃഷ്ണൻ

എളുപ്പത്തിൽ അടയ്ക്ക പൊളിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന് ആവശ്യക്കാരേറുന്നു. പന്തലായനി രാമകൃഷ്ണനാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്ത, കാര്‍ഷിക മേളകളിലും മറ്റും ഈ ചെറു ഉപകരണത്തിന് ആവശ്യക്കാരേറെയാണ്. അനായാസമായി കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.വിപണിയില്‍ ലഭ്യമായ മറ്റ് അടയ്ക്ക പൊളിക്കുന്ന ഉപകരണങ്ങളെ അപേക്ഷിച്ച് ഇതിന്റെ പ്രവര്‍ത്തനം വളരെ ലളിതമാണ്

Asha Sadasiv
ramakrishnan with his arecanut peeling machine
രാമകൃഷ്ണൻ വീട്ടിലെ പണിശാലയിൽ

എളുപ്പത്തിൽ അടയ്ക്ക പൊളിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന് ആവശ്യക്കാരേറുന്നു. പന്തലായനി രാമകൃഷ്ണനാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്ത, കാര്‍ഷിക മേളകളിലും മറ്റും ഈ ചെറു ഉപകരണത്തിന് ആവശ്യക്കാരേറെയാണ്. അനായാസമായി കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.വിപണിയില്‍ ലഭ്യമായ മറ്റ് അടയ്ക്ക പൊളിക്കുന്ന ഉപകരണങ്ങളെ അപേക്ഷിച്ച് ഇതിന്റെ പ്രവര്‍ത്തനം വളരെ ലളിതമാണ്. വിലയും കുറവാണ്. അഞ്ഞൂറു രൂപയാണ് ഇതിൻ്റെ വില. റെയ്ഡ്കോയുടെ സഹകരണത്തോടെയാണ് ഇത് വിപണിയിലെത്തിച്ചത്.

രാമകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത ഉപകരണം .
രാമകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത ഉപകരണം .

ഇതിൻ്റെ മറ്റൊരു പ്രത്യേകത, ഇരുമ്പ് സ്പ്രിങ് ഇല്ലാത്തതിനാല്‍ തുരുമ്പെടുക്കുകയോ കേടാകുകയോ ഇല്ലെന്നതാണ്. മണിക്കൂറില്‍ ആയിരത്തഞ്ഞൂറോളം അടയ്ക്ക പൊളിക്കാനാകും.വീട്ടിലെ പണിശാലയില്‍ രാമകൃഷ്ണന്‍ തനിച്ചാണ് യന്ത്രം നിര്‍മിക്കുന്നത്. ഇതിനുവേണ്ട യന്ത്ര സാമഗ്രികളിലധികവും ഇദ്ദേഹം തന്നെ വികസിപ്പിച്ചെടുത്തതാണ്. സ്വന്തമായൊരു നിര്‍മാണ യൂണിറ്റ് തുടങ്ങണമെന്ന ആഗ്രഹത്തിന് സാമ്പത്തികപ്രയാസമാണ് തടസ്സം. തേങ്ങപൊളിക്കുന്ന യന്ത്രവും ചെലവുകുറഞ്ഞ കവുങ്ങുകയറ്റ യന്ത്രവും വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.


രാമകൃഷ്ണന്‍ മൃദംഗം, തബല വാദകന്‍ കൂടിയാണ്. കച്ചേരികള്‍ ഇല്ലാത്ത സമയത്താണ് കാര്‍ഷിക ഉപകരണങ്ങളുടെ രൂപകല്പനയ്ക്കായി സമയംകണ്ടെത്തുന്നത്. സഹായിയായി ഭാര്യ ഗീത ഒപ്പമുണ്ട്. രാമകൃഷ്ണന്റെ ഫോണ്‍ നമ്പര്‍: 9656645507

English Summary: Arecanut peeling machine by Ramakrishnan

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds