അറിയിപ്പ്
സപ്ലൈകോ നെല്ല് സംഭരണം 2018-19 പുഞ്ചകൃഷി crop 2 റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഫെബ്രുവരി ആദ്യ ആഴ്ച വരെ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും.ഏപ്രിൽ ഒന്ന് മുതൽക്കെ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുകയുള്ളു. Crop 1 റെജിസ്ട്രേഷൻ ചെയ്യാൻ വിട്ടു പോയ കർഷകർ crop 2 രെജിസ്ട്രേഷൻ നടത്തി പ്രിന്റ് ഫോമിൽ മുണ്ടകൻ എന്ന് രേഖപ്പെടുത്തി നൽകുക. അത്തരം അപേക്ഷകൾ കൃഷിഭവനിൽ നിന്നും നൽകുന്ന മുറയ്ക്ക് crop 1 ഇൽ ഉൾപ്പെടുത്തി നെല്ല് എടുക്കുന്നതാണ്. Crop 1 മുണ്ടകൻ നെല്ല് മാർച്ച് 25 -2019 വരെ സംഭരിക്കുന്നതാണ്.
വളം കീടനാശിനി ഡിപ്പോകളിൽ പരിശോധന
നെല്ലിന് കീടനാശിനി തളിച്ച് രണ്ട് തൊഴിലാളികൾ തിരുവല്ലയിൽ മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ എല്ലാ വളം–-കീടനാശിനി ഡിപ്പോകളും പരിശോധിക്കാനും അനധികൃത വിൽപ്പന തടയാനും കൃഷിമന്ത്രി വി എസ‌് സുനിൽ കുമാർ നിർദേശം നൽകി. തിരുവല്ലയിലെ സംഭവത്തെ തുടർന്ന് കൃഷി ഓഫീസറുടെ കുറിപ്പില്ലാതെ അനധികൃതവിൽപ്പന നടത്തിയ ഇലഞ്ഞിമൂട്ടിൽ ഡിപ്പോ ഉദ്യോഗസ്ഥർ പൂട്ടി.
കഴിഞ്ഞ ഡിസംബറിൽ വളം കീടനാശിനി ഉപയോഗത്തെ സംബന്ധിച്ച് കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കീടനാശിനികളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ച് നിർദേശങ്ങൾ സംസ്ഥാനത്തുടനീളം നൽകിയിരുന്നു. ചുവപ്പ്, മഞ്ഞ ലേബലിലുള്ള കീടനാശിനികൾ കൃഷി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമുള്ള കുറിപ്പിൻ്റെ അടിസ്ഥാനത്തിൽമാത്രം വിൽപ്പന നടത്താനായിരുന്നു നിർദേശം.

ഓരോവിളകൾക്കും പ്രത്യേകം കീടനാശിനികളും കളനാശിനികളുമാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. വില്പന നടത്തുന്നവയുടെ വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കാനും നിർദേശം നൽകി. ഇതെല്ലാം ലംഘിച്ച് അനധികൃതവിൽപ്പന തുടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം ഡിപ്പോകളുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
Share your comments