<
  1. News

അറിയിപ്പ്

കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കരയില്‍ Certificate course on Hi – Tech Cultivation' എന്ന ട്രെയിനിംഗ് കോഴ്‌സിലേക്ക് കുറഞ്ഞത് SSLC യോഗ്യതയുള്ള യുവതി-യുവാക്കളെ (VHSE,Ag.Ag.Engg ഉള്ളവര്‍ക്ക് മുന്‍ഗണന) പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നു(5-10 ഒഴിവുകള്‍).

KJ Staff
Ariyippu

വിജ്ഞാപനം

കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കരയില്‍ Certificate course on Hi – Tech Cultivation' എന്ന ട്രെയിനിംഗ് കോഴ്‌സിലേക്ക് കുറഞ്ഞത് SSLC യോഗ്യതയുള്ള യുവതി-യുവാക്കളെ (VHSE,Ag.Ag.Engg ഉള്ളവര്‍ക്ക് മുന്‍ഗണന) പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നു(5-10 ഒഴിവുകള്‍).താല്പര്യമുള്ളവര്‍ അവരുടെ ബയോഡേറ്റയും, വിദ്യാഭ്യാസയോഗ്യതതെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം 05.12.2018 രാവിലെ 10 മണിക്ക് Hi-Tech Research & Training Unit, Instructional Farm, Vellanikkara യിലുള്ള ഓഫീസില്‍ ഇന്റര്‍വ്യുവിന് നേരിട്ട് ഹാജരാകണമെന്ന് അറിയിക്കുന്നു.

ദിനംതോറും ഹൈടെക് മേഖലയില്‍ വളര്‍ന്നു വരുന്ന അനന്തസാധ്യതകളെ ഉപയോഗപ്രദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഹൈടെക് മേഖലയോടും കൃഷിയോടും അതുമായി ബന്ധപ്പെട്ട അനുബന്ധ ഘടകങ്ങളോടും താല്പര്യവുമുള്ള യുവതീയുവാക്കളെയാണ് ഈ കോഴ്‌സിലേക്ക് തെരഞ്ഞെടുക്കുന്നത്. പരിശീലന കാലാവധി ആറ് മാസമാണ്. പരീശീലന ഫീസ് 10,000/- രൂപയാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ സ്വയം ഹൈടെക് കൃഷി ചെയ്യുവാനോ, മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളിലോ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ ചെയ്യുന്ന ഹൈടെക് കൃഷികളിലോ സൂപ്പര്‍വൈസറായി ജോലി നോക്കാന്‍ കഴിയുന്ന രീതിയില്‍ പ്രാപ്തരാകുന്നതാണ്.ഹരിതഗൃഹ നിര്‍മ്മാണം, ഹരിതഗൃഹ കൃഷി, ഹൈടെക് രീതിയില്‍ തൈകളുടെ (പച്ചക്കറിയുടേയും പൂച്ചെടിയുടേയും) ഉത്പാദനം, ജൈവ വളങ്ങളുടേയും, ജൈവകീടനാശിനിയുടേയും ജീവാണു വളങ്ങളുടേയും ഉപയോഗവും, നിര്‍മ്മാണവും,ഗ്രാഫ്രറ്റിങ്ങ്, ബഡ്ഡിങ്ങ്, ലെയറിങ്ങ,് അക്വാപോണിക്‌സ് സംവിധാനം, ഹൈഡ്രോപോണിക്‌സ് സംവിധാനം എന്നിവയുടെ നിര്‍മ്മാണം, പോളികിച്ചന്‍ ഗാര്‍ഡന്‍ നിര്‍മ്മാണം, മള്‍ട്ടിടയര്‍ ഗ്രോബാഗ് നിര്‍മ്മാണം, വെര്‍ട്ടിക്കല്‍ ഫാമിങ്ങ്, ഇവയിലെ കൃഷി രീതി, ഹരിതഗൃഹങ്ങളിലെയും കൃത്യത കൃഷികളിലേയും ചെടികളുടെ പരിപാലനം ചെടികളിലെ വളപ്രയോഗം, രോഗ കീട നിയന്ത്രണം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ഹൈടെക്ക് ഫാമില്‍ മാനേജറായോ സൂപ്പര്‍വൈസറായോ ജോലി നോക്കാന്‍ കഴിയും വിധം പ്രാപ്തരാകുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7025498850 എന്ന നമ്പറില്‍ ബന്ധപ്പെടുക.

English Summary: Ariyippu (2)

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds