ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച സങ്കരയിനം തക്കാളിയായ 'അര്‍ക്ക രക്ഷകിൻ്റെ ' വിത്ത് ബംഗളൂരുവിലെ ഹെസര്‍ഗട്ടയിലുള്ള 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചർ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്' കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.10 ഗ്രാം വിത്ത് 300 രൂപയ്ക്കാണ് കര്‍ഷകര്‍ക്കു ലഭ്യമാക്കുക.ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരിട്ടു ബന്ധപ്പെട്ടോ തുക ഡിമാന്റ് ഡ്രാഫ്റ്റായോ NEFT/ RTGS മുഖേനയോ അടച്ചോ വിത്തു കൈപ്പറ്റാം. ഇതു സംബന്ധിച്ച് അധിക വിവരങ്ങള്‍ക്ക് seeds.iihr@icar.gov.in എന്ന ഇ-മെയിലിലോ 080-23086100 (Exn: 285) എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.
ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ:സദാശിവയാണ് 'അര്‍ക്ക രക്ഷക്' വികസിപ്പിച്ചത്. തക്കാളിയെ ബാധിക്കുന്ന ഇലചുരുളല്‍, ബാക്ടീരിയ വാട്ടം, ബ്ലെറ്റ് രോഗം എന്നിവയെ പ്രതിരോധിക്കുന്ന ഇനമാണിത്.അര്‍ക്ക രക്ഷകിന് ശുപാര്‍ശ ചെയ്യുന്ന ജൈവവള പ്രയോഗം ഏക്കറിന് 4 ടണ്ണാണ്. ഇതു കൂടാതെ ഐ.ഐ.എച്ച്.ആര്‍ വികസിപ്പിച്ച് സൂക്ഷ്മ മൂലകമിശ്രിതമായ 'വെജിറ്റബിള്‍ സ്പെഷ്യല്‍' 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി വിളക്കാലത്ത് 3 തവണ ഇലകളില്‍ സ്പ്രേ ചെയ്യണം.പച്ചക്കറിയായും ഉത്പ്പന്ന നിര്‍മാണത്തിനും ഒരുപോലെ അനുയോജ്യമാണ് അര്‍ക്ക രക്ഷക്.
കൂടുതല്‍ വിവരങ്ങള്‍ക്ക്- ഡോ:സദാശിവം : 9845097472
Share your comments